കള്ള് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു.

മതിലകം : കള്ളുകുടിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താൽ കള്ള് ഷാപ്പ് മാനേജരെയും സുഹൃത്തിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പാലക്കാട് നിന്നും മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പോഴങ്കാവ് സ്വദേശി പൈനാട്ട് വീട്ടിൽ അമൽ (27) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
2026 ഓഗസ്റ്റ് 5-ാം തീയതി രാത്രി 7.45-ഓടെ പോഴങ്കാറിലുള്ള കള്ള് ഷാപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാപ്പ് മാനേജരായ പനങ്ങാട് ഉല്ലാവവളവ് സ്വദേശി അവിനിപ്പുള്ളി വീട്ടിൽ അശ്വിൻ (27) എന്നയാൾക്കാണ് ആക്രമണത്തിൽ കുപ്പികൊണ്ടുള്ള അടിയേറ്റ് ചെവിക്ക് താഴെ മുറിവേറ്റത്. തടയാൻ ശ്രമിച്ച അശ്വിന്റെ സുഹൃത്തായ വിഘ്നേഷിനെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അമലും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഷാപ്പിലെത്തി കള്ള് കുടിച്ചിരുന്നു. ഇതിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.മതിലകം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രജീഷ് എസ്, എസ് ഐ നെസിയ എം സാഹിബ്, ജി എസ് സി പി ഒ പ്രബിൻ, സി പി ഒ മാരായ രാഗിൻ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



