സർവീസ് റോഡ് പൊളിഞ്ഞു,വാട്ടർ കുടിവെള്ളം പാഴാകുന്നു.

ചേറ്റുവ : ചുള്ളിപ്പടി ദേശീയപാത 66 സർവീസ് റോഡ് പൊളിഞ്ഞു വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം പാഴാകുന്നു, വെള്ളത്തിന്റെ തള്ളിച്ച മൂലം സർവീസ് റോഡ് പൊളിഞ്ഞു കിടക്കുകയാണ്, കുടിവെള്ള പൈപ്പ് ഇടുമ്പോൾ വേണ്ടത്ര പരിശോധനയോ കൃത്യമായ രീതിയിൽ പൈപ്പുകൾ യോജിപ്പിക്കാത്തത് മൂലമാണ് കുടിവെള്ള പൈപ്പുകൾ പലയിടങ്ങളിലും പൊട്ടുന്നത്, ശരിയായ രീതിയിൽ പൈപ്പുകൾ വൃത്തിയാക്കാതെയും കൃത്യമായ രീതിയിൽ പശ തേക്കാതെ ഒട്ടിക്കുന്നതും പൈപ്പിലൂടെ വെള്ളം ശക്തമായി പമ്പ് ചെയ്യുന്ന സമയത്ത് ശരിയായ രീതിയിൽ ഒട്ടിക്കാത്ത ഭാഗം തള്ളി പോകുന്നത് മൂലമാണ് റോഡിനടിയിലെ പൈപ്പുകൾ തകരുന്നത് എന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കുറ്റപ്പെടുത്തി, ദേശീയപാതയോരത്ത് പൈപ്പുകളുടെ പ്രവർത്തികൾ ചെയ്തിട്ടുള്ളത് ദേശീയപാത കരാർ കമ്പനിയാണ്, പലസ്ഥലങ്ങളിലും പൈപ്പുകൾ കൃത്യമായി യോജിപ്പിക്കാത്തത് മൂലം കുടിവെള്ളം പാഴായി പോകുന്നുണ്ട്,ഏങ്ങണ്ടിയൂർ ഏത്തായി ദേശീയപാതാക്ക് നടുവിലായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകാൻ തുടങ്ങിയിട്ട് നാളുകളായി, പൈപ്പ് പൊട്ടി റോഡിൽ കുഴിയാകുമ്പോൾ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്താതെ ആ കുഴിയിൽ വീണ്ടും ടാർ ചെയ്ത് കുഴി മാത്രം മടക്കുകയാണ് കരാർ കമ്പനി ചെയ്യുന്നത്,രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണ് എങ്ങണ്ടിയൂർ ആയതിനാൽ പ്രദേശത്ത് പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് അടിയന്തരമായി പരിഹരിക്കണമെന്നും പ്രദേശത്ത് എല്ലാ മേഖലകളിലും കുടിവെള്ളം ഉറപ്പുവരുത്തണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു, ദേശീയപാത കരാർ കമ്പനിയുടെ നിരുത്തരവാദിത്തമായ സമീപനം കൊണ്ട് തീരദേശ മേഖലകളിൽ മൂന്ന് വർഷത്തോളം കുടിവെള്ളം തടസ്സപ്പെട്ടിരുന്നു, ഈ വിഷയം ചൂണ്ടിക്കാട്ടി ലത്തീഫ് കെട്ടുമ്മൽ ഹൈക്കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്യുകയും കോടതി ഇടപെടലിലൂടെ കഴിഞ്ഞ വർഷം പ്രദേശത്ത് കുടിവെള്ളം പുനസ്ഥാപിക്കുകയും ഉണ്ടായി.



