ഗ്രാമ വാർത്ത.
റോഡരികിലെ അനധികൃത ബോർഡുകൾ എടുത്തു മാറ്റി.

വാടാനപ്പള്ളി: വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏഴാം കല്ല് മുതൽ ചിലങ്ക വരെ റോഡിലെ ഇരുവശങ്ങളിലേയും അനധികൃത ബോർഡുകൾ എടുത്തു മാറ്റി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ബോർഡുകൾ എടുത്തു മാറ്റിയത് നേരത്തെ ബോർഡുകൾ എടുത്തുമാറ്റണമെന്ന് വ്യാപാരികളെ അറിയിച്ചിരുന്നു വ്യാപാരികൾ ബോഡുകൾ മാറ്റാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി ബോർഡുകൾ എടുത്തു മാറ്റിയത്.



