ഗ്രാമ വാർത്ത.രാഷ്ട്രീയം
തളിക്കുളം പഞ്ചായത്ത് പതിമൂന്നാം വാർഡ് എൽ ഡി എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.

തളിക്കുളം: തളിക്കുളം പഞ്ചായത്ത് പതിമൂന്നാം വാർഡ് എൽ ഡി എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. ആര്യം പാടത്ത് നടന്ന കൺവെൻഷൻ സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.കെ വി അനിൽ അധ്യക്ഷനായി. ഗീതഗോപി എം എൽ എ, നേതാക്കളായ പി കെ ഷാജൻ, എം എ ഹാരിസ് ബാബു, കെ എം കിഷോർ കുമാർ, സ്ഥാനാർത്ഥി വിജി കൃഷ്ണ ഘോഷ്, നേതാക്കളായ അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ,കെ ആർ സിത, ടി എസ് മധുസൂദനൻ, ഇ പി കെ സുഭാഷിതൻ, അലോക് മോഹൻ,പി ഐ സജിത, പി എസ് രാജീവ്, ഇ എ സുഗതകുമാർ, ഐ എസ് സുബ്രമണ്യൻ തുടങ്ങിയവർ സംസാരിച്ചു.



