തളിക്കുളം സെന്റർ മുതൽ- ടിപ്പു സുൽത്താൻ റോഡ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം, നാട്ടിക എം.എൽ.എ. ഗീതാ ഗോപി സ്ഥലം സന്ദർശിച്ചു.

തളിക്കുളം സെന്റർ മുതൽ- ടിപ്പു സുൽത്താൻ റോഡ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണം: നാട്ടിക എം.എൽ.എ. ഗീതാ ഗോപി സ്ഥലം സന്ദർശിച്ചു; താൽക്കാലിക യാത്രാ സൗകര്യത്തിന് നിർദ്ദേശം നൽകിതളിക്കുളം: തളിക്കുളം സെന്ററിൽ നിന്നും ട്ടിപ്പു സുൽത്താൻ റോട്ടിലേക്ക് പോകുന്ന റോഡിന്റെ ദയനീയ അവസ്ഥയ്ക്ക് പരിഹാരം കാണാൻ അടിയന്തര ഇടപെടലുമായി നാട്ടിക എം.എൽ.എ. ഗീതാ ഗോപി. റോഡിന്റെ ശോചനീയാവസ്ഥ മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും, പ്രത്യേകിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് എം.എൽ.എ. സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയത്.തുടർന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയ എം.എൽ.എ., ബ്ലോക്ക് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി വിശദമായ ചർച്ച നടത്തി. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി റോഡിൽ ഉടനടി താൽക്കാലിക യാത്രാ സൗകര്യം ഒരുക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകികൂടാതെ, റോഡിന്റെ ശാശ്വതമായ വികസനം ലക്ഷ്യമാക്കി PWD Roads AE-യെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയും റോഡ് പി.ഡബ്ല്യു.ഡി. (PWD) ഏറ്റെടുത്ത് ബി.എം. ബി.സി. (BM/BC) നിലവാരത്തിൽ ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്നതിനാവശ്യമായ തുടർനടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി നടപ്പിലാക്കാൻ എം.എൽ.എ. ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.



