തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണും മറയാക്കി ലഹരിമരുന്ന് വിൽപ്പന, യുവതിക്ക് പിന്നാലെ രണ്ടു പേർ കൂടി പിടിയിൽ.

വലപ്പാട് ;_തൃപ്രയാറിലെ ജിംനേഷ്യവും ബ്യൂട്ടി സലൂണും മറയാക്കി വൻതോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ പെരിങ്ങോട്ടുകര താന്ന്യം സ്വദേശിനിയെ കൂടാതെ രണ്ടു പേർ കൂടി പിടിയിൽ. *പഴുവിൽ കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ(33), ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ്(32).* എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്._ *2026 മാർച്ച് 23-ന് ആയിരുന്നു കേസിൻ്റെ തുടക്കം:* തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന *പെരിങ്ങോട്ടുകര താന്ന്യം സ്വദേശിനി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി(30)യെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയിരുന്നു, തൃപ്രയാർ ബസ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജിംനേഷ്യത്തിൽ ജോലിക്കാരിയായിരുന്നു പെരിങ്ങോട്ടുകര താന്ന്യം സ്വദേശിനി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി(30). തുടർന്ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള യുവതിയുടെ വാടകവീട്ടിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 2.270 കിലോഗ്രാം ഹാഷിഷ് ഓയിലും ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 90,500/- രൂപയും പിടിച്ചെടുത്തിരുന്നു.* കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് ശരത്കുമാർ(33) ആണെന്നും, ശരത് കുമാറിനും ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് ഇരിഞ്ഞാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി വൈശാഖ്(32) ആണെന്നും കണ്ടെത്തിയത്. തുടർന്നാണ് ഇരുവരെയുംതൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.വലപ്പാട് പോലീസ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പത്മരാജൻ, എസ് ഐ മൗഷമി, എസ് ഐ അമൽദേവ്, എസ് ഐ ഉണ്ണി, സി പി ഒ അഖിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.”



