entenadu
-
ഗ്രാമ വാർത്ത.
വെള്ളിമൂങ്ങയെ പിടികൂടി
വെള്ളിമൂങ്ങയെ പിടികൂടി തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വെള്ളിമൂങ്ങയെ പിടികൂടി. അധ്യയനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അടഞ്ഞ് കിടക്കുന്ന ക്ലാസ് മുറികളിലും പരിസരത്തും ക്ഷുദ്ര…
Read More » -
വിദ്യാഭ്യാസം
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ.. . ചൈൽഡ് ലൈൻ നയിക്കുന്ന കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൗമാര പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനും രക്ഷിതാക്കൾ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നുമുള്ള വിഷയത്തെ കുറിച്ചാണ് ക്ലാസ്സെടുത്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിന് സ്വാഗതം പറഞ്ഞു. തൃശൂർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥനായ ജെയിംസ് കൗമാരപ്രായത്തിലെ മാറ്റങ്ങൾ കുട്ടികളും രക്ഷിതാക്കളും അറിയാൻ എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു. വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, സിംഗ് വാലത്ത്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, കെ. കെ. സൈനുദ്ധീൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ ചടങ്ങിന് നന്ദി പറഞ്ഞു.
Read More » -
ആരോഗ്യം
ക്യാമ്പുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം: മന്ത്രി കെ രാജൻ
ക്യാമ്പുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം: മന്ത്രി കെ രാജൻ കനത്ത മഴ മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രായമായ കിടപ്പുരോഗികൾക്ക് തുടർചികിത്സയ്ക്കായി…
Read More » -
വിദ്യാഭ്യാസം
-
ഉത്സവം
തൃപ്രയാർ:ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശിക്ക് ആനകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൻറെ അനുമതി തേടും. ……….ഏകാദശി സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി നടന്ന ആലോചനായോഗത്തിലാണ് തീരുമാനം. രാധാക്യഷ്ണ കല്ല്യാണമണ്ഡപത്തിൽ ചേർന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. നിലവിൽ കൊവിഡ് മാനദണ്ഡപ്രകാരം 5 ആനകളെയാണ് പങ്കെടുപ്പിക്കുവാൻ സാധിക്കുക. ചുരുങ്ങിയത് 11 ആനകൾ വേണമെന്നാണ് പതിവ് രീതി. കൂടുതൽ ആനകൾ വരുന്നത് അനുസരിച്ച് മൂന്ന് എഴുന്നള്ളിപ്പിലും തരംതിരിച്ച് പതിനൊന്ന് ആനകളെ എഴുന്നള്ളിക്കാറുണ്ട്. ഇത് നടത്താനുള്ള അനുമതിയാണ് ജില്ലാ ഭരണകൂടത്തിനോട് ആവശ്യപ്പെടുക. ആനകളുടെ ഫിറ്റ്നസ് വനം വകുപ്പ് കർശനമായി പരിശോധിക്കും. കൂടാതെ 2 വാക്സിൻ എടുത്തവർക്ക് മാത്രമായാണ് പ്രവേശനം അനുവദിക്കുക. വഴിയോര കച്ചവടക്കാർക്കും വാക്സിൻ നിർബന്ധമാണ്. ഏകാദശിക്ക് വിശേഷാൽ പ്രസാദ ഊട്ട് ഉണ്ടാവില്ല. തൊഴുത് മടങ്ങുന്നവർക്ക് പൂജിച്ച അവിലും വെള്ളവും നല്കും. മതിൽകെട്ടിന് പുറത്ത് നടത്തുന്ന കലാസാംസ്ക്കാരിക പരിപാടികൾ വേണ്ടെന്ന് വെച്ചു. എന്നാൽ ക്ഷേത്രമതിൽക്കെട്ടിനകത്ത് ക്ഷേത്ര കലകൾ അടങ്ങിയ പരിപാടികൾ തന്ത്രിയുമായി ആലോചിച്ച് നടത്തുവാനും യോഗം തീരുമാനിച്ചു. ദേവസ്വം ബോർഡ് അംഗം എം.ജി നാരായണൻ, ദേവസ്വം കമ്മീഷണർ എൻ ജ്യോതി, അസി. കമ്മീഷണർ വി.എൻ സ്വപ്ന, തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി പ്രസാദ്, ടെമ്പിൾ ഡവലപ്പ്മെൻറ് കമ്മറ്റി പ്രസിഡൻറ് പി.ജി നായർ, യു.പി ക്യഷ്ണനുണ്ണി, പി. മാധവമേനോൻ, സുമന ടീച്ചർ, ദേവസ്വം മാനേജർ എം മനോജ്കുമാർ, സി.എസ് മണികണ്ഠൻ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
Read More » -
ആരോഗ്യം
”ശുചിത്വഭാരതം- മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം” ക്യാമ്പയിൻ സംഘടിപ്പിച്ചു
”ശുചിത്വഭാരതം- മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം” ക്യാമ്പയിൻ സംഘടിപ്പിച്ചു മാലിന്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് നെഹ്റു യുവ കേന്ദ്രയും നാഷണൽ സർവീസ് സ്കീമും സംയുക്തമായി ”ശുചിത്വഭാരതം- മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം” എന്ന…
Read More » -
വിദ്യാഭ്യാസം
വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ
വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, കുട്ടികളെ വരവേൽക്കാൻ…
Read More » -
ഉത്സവം
തൃപ്രയാർ ശ്രീ ഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്ര സമിതിയുടെ കീഴിലുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം : 2021 ഒക്ടോബർ 21 വ്യാഴാഴ്ച ബ്രഹ്മശ്രീ വെളുത്തേടത്ത് തരണനെലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. വൈകീട്ട് 5 മണിക്ക് ശ്രീ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്ര സമിതി ഭാരവാഹികൾ . ഭക്തജനങ്ങൾ . ക്ഷേത്ര ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Read More »