entenadu
-
ഗ്രാമ വാർത്ത.
ദീപോത്സവം 2023 സംഘടിപ്പിച്ചു ജനകീയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് ദീപാവലിയുടെ ഭാഗമായി നവംബർ 11,12 തിയ്യതികളിൽ സംഘടിപ്പിച്ച ദീപോത്സവം 2023 ന്റെ ഉദ്ഘാടനം ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ നിർവ്വഹിച്ചു. ജനകീയ സൗഹൃദവേദി ചെയർമാൻ ശോഭ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യൻ ഗെയിംസ് വിമൻസ് ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ആൻസി സോജനെ പ്രശസ്തി പത്രവും ക്യാഷ് അവാർഡും നൽകി ആദരിക്കുകയും ഹൈറിച്ചിന്റെ വകയായി 50000/-രൂപ ധനസഹായവും നൽകുന്നതാണെന്ന് ഹൈറിച്ച് എം ഡി ശ്രീന പ്രതാപൻ അറിയിച്ചു. ഹൈ റിച്ച് കോ ഫൗണ്ടർ പ്രതാപൻ മുഖ്യാഥിതി ആയി. ഷൈൻ നെടിയിരിപ്പിൽ, മധു കുന്നത്ത്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, സൗമ്യൻ നെടിയിരിപ്പിൽ, പി ഡി ലോഹിതാക്ഷൻ, സുജിന്ദ് പുല്ലാട്ട്, അജ്മൽ ഷെരീഫ്, പ്രജീഷ് കൊല്ലാറ, സുമേഷ് പാനാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സുനിൽ സിത്തര യുടെനേതൃത്വത്തിൽ ഗാനമേളയും, അതിനോടാനുബന്ധിച്ചു ‘ആഹാ സാഗരഗീതത്തിലെ’ ഫൈനലിസ്റ്റുകളായിരുന്ന ഇപ്പോൾ ഫ്ലവേഴ്സ് ടോപ്പ് സിംഗർ മത്സരാർഥികളുമായ കൃഷ്ണ, ശ്രീയ ശ്രീകാന്ത്, അമൻ സഖ, നാട്ടികയുടെ പ്രശസ്ത ഗായിക ആലില മുരളി എന്നിവരേയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് ബ്രോ ഹൌസ് ന്റെ നേതൃത്വത്തിൽ ചെണ്ടയോടു കൂടിയ ഡിജെ നൈറ്റും വർണ്ണമഴയും ഉണ്ടായിരുന്നു.
Read More » -
ഗ്രാമ വാർത്ത.
ആശ്രയ കിറ്റുകൾ നൽകാത്തവർ നവകേരള സദസ്സിന് പണം അനുവദിക്കരുത്.. കോൺഗ്രസ് തൃപ്രയാർ -നിലാരംമ്പരായവരും ആരോരും ഇല്ലാത്തരും ഉൾപ്പെടുന്ന നാട്ടിക ഗ്രാമ പഞ്ചായത്തിലെ ആശ്രയ ഗുണപോക്താക്കൾക്ക് ഗ്രാമപഞ്ചായത്തിലെ സിപിഎം ഭരണസമിതി പന്ത്രണ്ട് മാസം പിന്നിട്ടിട്ടും ആശ്രയ കിറ്റ് നൽകാത്തത്തിൽ പ്രതിഷേധിച്ചു നാട്ടിക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കെടു കാര്യസ്ഥതയുടെ പര്യായം ആയി മാറിയ നാട്ടിക പഞ്ചായത്ത് ഭരണസമിതി നാട്ടികക്ക് നാണക്കേടാണന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞു. ആശ്രയ ഗുണപോക്താക്കൾക്ക് പ്രഥമ പരിഗണനയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങൾ നൽകേണ്ടത്. സർക്കാർ ഫണ്ടിന്റെ അപര്യാപ്തത ഉണ്ടെങ്കിൽ പഞ്ചായത്ത് തനത് ഫണ്ട് വകയിരുത്തി ആശ്രയ ഗുണപോക്താക്കൾക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം അടിയന്തിര മായി പുനരാരംഭിക്കണമെന്ന് അനിൽ പുളിക്കൽ പറഞ്ഞു.ആശ്രയ ഗുണപോക്താക്കൾക്ക് പോലും നീതി നിഷേധിക്കപ്പെടുമ്പോൾ സർക്കാരിന്റെ നവകേരള സദസ്സിന് പഞ്ചായത്ത് ഫണ്ട് അനിവദിക്കരുതെന്നും ബിജെപി നാട്ടിക പഞ്ചായത്ത് കമ്മിറ്റി അഭിപ്രായം വ്യക്തമാക്കണമെന്നും അനിൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നടത്തിയ സമരത്തിൽ ആശ്രയ കുടുംബങ്ങൾക്ക് പ്രതീകാത്മികമായി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്, ടി വി ഷൈൻ, സി എസ് മണികണ്ഠൻ,ജയ സത്യൻ,പഞ്ചായത്ത് മെമ്പർമാരായ ബിന്ദു പ്രദീപ്, കെ ആർ ദാസൻ, ശ്രീദേവി മാധവൻ, റീന പത്മനാഭൻ, ലയേഷ് മാങ്ങാട്ട് എന്നിവർ സംസാരിച്ചു.കെ വി സുകുമാരൻ,പി എസ് ഷിബു,സുധി ആലക്കൽ,പി എം സുബ്രമുണ്യൻ,പി സി മണികണ്ഠൻ,ബിന്ദു സുരേഷ്,ഹേമ പ്രേമൻ, ജീജ ശിവൻ,ഉണ്ണികൃഷ്ണൻ കോരമ്പി, പി എ റസൽ,എ എസ് പത്മപ്രഭ,കണ്ണൻ പനക്കൽ,രാജീവ് അരയംപറമ്പിൽ,പുഷ്പ്പ കുട്ടൻ, പ്രമിള പൂക്കാട്ട്, സരോജിനി അപ്പുണ്ണി,ഭാസ്ക്കരൻ അന്തിക്കാട്ട്, ഷാജി പനക്കൽ, മുരളി, സ്കന്ദരാജ് നാട്ടിക,രഘു നായരുശേരി,ബാബു,ജയൻ വലപ്പാട്, മോഹനൻ പുലാക്കപ്പറമ്പിൽ,രാജൻ കുരുടിയാറ,പ്രകാശൻ വിയ്യത്ത്, പ്രഭാഷ് നാട്ടിക എന്നിവർ സമരത്തിൽ പങ്കെടുത്തു.
Read More » -
ഗ്രാമ വാർത്ത.
തൃപ്രയാർ: സർക്കാരിന്റെ ദാരിദ്രനിർമ്മാർജന പദ്ധതികളുടെ ഭാഗമായി ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം നാട്ടിക ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കാരുണ്യത്തിന്റെ കൈത്താങ്ങ് എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിൽ നടന്നു.ലെമർ വിദ്യാർത്ഥികൾ സമാഹരിച്ചഭക്ഷ്യധാന്യ കിറ്റുകൾ പഞ്ചായത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകി നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ആർ. ദിനേശൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. പെർസ്പെക്റ്റീവ് എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി കെ . കെ അബ്ദുൽ ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ.സന്തോഷ് മെമ്പർമാരായ റസീന, ഗ്രീഷ്മ സുഖിലേഷ് പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പ്രീത, സ്കൂൾ ട്രഷറർ ഇ. എ .ഹാരിസ്, മാനേജർ ഐ.ടി. മുഹമ്മദലി, ലെമർ പ്രിൻസിപ്പൽ ടെസ്സി. ജോസ്. കെ ,രക്ഷാകർതൃ പ്രതിനിധികളായ അമ്പിളി മോഹൻ, നജ്മ ഹാരിസ്, സഫീന എന്നിവർ പ്രസംഗിച്ചു.
Read More » -
ഗ്രാമ വാർത്ത.
കർഷകമോർച്ച നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. അന്നംനൽകുന്ന കർഷകനെ കട കെണിയിലാക്കി കൊല്ലുന്ന പിണറായി വിജയൻ സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷകമോർച്ച നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് ദയാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷകമോർച്ച ജില്ലാ കമ്മിറ്റി അംഗം വാസുദേവൻ തെക്കിനിടത്ത് ഉദ്ഘാടനം നിർവഹിച്ചു കർഷക മോർർച്ച ജില്ലാ കമ്മിറ്റി അംഗം ബിജോയ് പുലിയമ്പറ മണ്ഡലം സെക്രട്ടറി വേലായുധൻ മയൂര് കമ്മിറ്റിയംഗം പ്രേമദാസ് മണ്ഡലം നേതാക്കളായ ഹരീഷ് മാസ്റ്റർ എ കെ ചന്ദ്രശേഖരൻ. ഗോകുൽ കരിപ്പിള്ളി ലാൽ ഊണുങ്ങൽ ,SC മോർചമണ്ഡലം പ്രസിഡൻറ് PK ബേബി തുടങ്ങിയവർ നേതൃത്വം നൽകി
Read More » -
ഗ്രാമ വാർത്ത.
നെൽകൃഷി വിളവെടുപ്പ്
2023-2024 വാർഷിക പദ്ധതി നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത പ്രോജക്ട് ആയ നെൽകൃഷി വികസനം വിളവെടുപ്പ് നാട്ടിക പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കാരയിൽ സുമം…
Read More » -
ഗ്രാമ വാർത്ത.
-
ചരമം
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
അരിമ്പൂർ:* എറവ് കപ്പൽ പള്ളിക്ക് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.എറവ് ആറാം കല്ല് റിട്ടയർ…
Read More » -
ഗ്രാമ വാർത്ത.
ഷോട്ടോ കിഡ്സ് കരാത്തെ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കെൻ ഷോ കപ്പ് 23
ഷോട്ടോ കിഡ്സ് കരാത്തെ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കെൻ ഷോ കപ്പ് 23 തൃപ്രയാർ TSGAസ്റ്റേഡിയത്തിൽ TN പ്രതാപൻ MP ഉദ്ഘാടനം ചെയ്തു. ഷക്കീർKA അദ്ധ്യക്ഷനായി. മുഖ്യാത്ഥികളായി ജില്ലാ…
Read More » -
ഗ്രാമ വാർത്ത.
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഠന ക്ലാസിന് തുടക്കം കുറിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത്… എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വിദ്യാഭ്യാസം തുടരുന്നതിനും നവസാക്ഷരരെ തുടർവിദ്യാഭ്യാസത്തിലൂടെ അറിവിന്റെ പുതിയ ലോകത്തിലേക്ക് എത്തിക്കുന്നതിനും വേണ്ടി 5 വർഷക്കാലത്തോളം നീണ്ട് നിൽക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (NILP). സാക്ഷരത മിഷന്റെ കീഴിൽ പഞ്ചായത്തിലെ 16 വാർഡുകളിലും തിരഞ്ഞെടുക്കപ്പെട്ട RP മാരെ ഉപയോഗപ്പെടുത്തി ഡിജിറ്റൽ സർവേ നടത്തി തുടർപഠനത്തിന് ആഗ്രഹിക്കുന്നവരെ കണ്ടെത്തി ഡിസംബർ 10ന് പരീക്ഷ മികവുത്സവം നല്ല രീതിയിൽ സംഘടിപ്പിക്കാൻ ആണ് തളിക്കുളം പഞ്ചായത്ത് ലക്ഷ്യമിടുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് 121 നമ്പർ അംഗനവാടിയിൽ വച്ച് സംഘടിപ്പിച്ച പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ബ്ലോക്ക് പ്രേരകുമാരായ കെ. പി. ശോഭ, കെ. പി. സീന എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിസോഴ്സ് പേഴ്സൺ കെ. കെ. അശ്വതി പദ്ധതി വിശദീകരണം നടത്തി. 14 ആം വാർഡ് മെമ്പർ സുമന ജോഷി സ്വാഗതവും തളിക്കുളം സാക്ഷരത പ്രേരക് മിനി എംആർ നന്ദിയും പറഞ്ഞു.
Read More » -
ഗ്രാമ വാർത്ത.
പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്. പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം കമ്മിറ്റി ഐക്യദീപം തെളിയിച്ചു. പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ET ടൈസൺ മാഷ് ഉദ്ഘാടനം ചെയ്തു.കിഷോർ വാഴപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി ഫെഡറേഷൻ നാട്ടിക മണ്ഡലം പ്രസിഡണ്ട് പ്രകാശ് കാരാട്ട് പറമ്പിൽ അധ്യക്ഷനായി. പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ KH ഷാനവാസ്. ലാൽ കച്ചില്ലം. ENR. വിജയ രാഘവൻ.പ്രവാസി ഫെഡറേഷൻ നാട്ടികമേഖല കമ്മിറ്റി പ്രസിഡന്റ് ബിജോഷ് ആനന്ദൻ. അശോകൻ കാളക്കൊ ടവത്ത് .ജയലാൽ തണ്ടാശ്ശേരി . സജീവൻ മാക്കോത്ത്.സാജൻ കൂട്ടാല
Read More »