വലപ്പാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടത്തി.

പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിൽ നടന്ന ചടങ്ങിൽ പെരിഞ്ഞനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാജു ലോഗോ പ്രകാശനം നിർവ്വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ അധ്യക്ഷയായി. വലപ്പാട് എ.ഇ.ഒ. കെ.വി. അമ്പിളി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എ.ഷിഹാബ്, ജനറൽ കൺവീനർ ബി.ബീബ, പബ്ലിസിറ്റി കൺവീനർ രമേഷ് ബാബു, ജോയിന്റ് കൺവീനർ അമ്പിളി വാസുദേവ്, ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പെരിഞ്ഞനം ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥിയായ ദേവ് യാൻ തയ്യാറാക്കിയ ലോഗോയാണ് തെരഞ്ഞെടുത്തത്. ലോഗോ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ട്രോഫിയും, സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.നവംബർ 11,12, 13,14 തിയ്യതികളിലായി പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിലാണ് കലോത്സവം നടക്കുന്നത്.



