ഗ്രാമ വാർത്ത.രാഷ്ട്രീയം
28 ന് നടക്കുന്ന തളിക്കുളം പതിമൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽ ഡി എഫ് പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു.

തളിക്കുളം: 28 ന് നടക്കുന്ന തളിക്കുളം പതിമൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽ ഡി എഫ് പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു. കൈതക്കൽ സെൻ്ററിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. തുടർന്ന് രവി നഗറിൽ നടന്ന പൊതുയോഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.കെ വി അനിൽ അധ്യക്ഷനായി. സ്ഥാനാർത്ഥി വിജി കൃഷ്ണ ഘോഷ്,ഗീത ഗോപി എം എൽ എ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ്,സി പി ഐ എം ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, നേതാക്കളായ അഡ്വ.വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ,കെ ആർ സീത, ഇ പി കെ സുഭാഷിതൻ,പി ഐ സജിത, സുബിൻ നാസർ, ഐ എസ് സുബ്രമണ്യൻ തുടങ്ങിയവർ സംസാരിച്ചു



