ഗ്രാമ വാർത്ത.

ബ്ലൂടൂത്ത് സ്പീക്കറെച്ചൊല്ലിയുള്ള തർക്കത്തിൽ കുടുംബത്തെ മർദിച്ച് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമിച്ച നിരവധി കേസുകളിൽ പ്രതിയായ രാം വിലാസ് പിടിയിൽ.

ബ്ലൂടൂത്ത് സ്പീക്കറെച്ചൊല്ലിയുള്ള തർക്കത്തിൽ കുടുംബത്തെ മർദിച്ച് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമിച്ച നിരവധി കേസുകളിൽ പ്രതിയായ രാം വിലാസ് പിടിയിൽ.ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്തു നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.*മതിലകം: ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത നിരവധി കേസുകളിൽ പ്രതിയായ രാം വിലാസ് അറസ്റ്റിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കരുതവീട്ടിൽ രാംവിലാസിനെയാണ് (30) മതിലകം പൊലീസ് പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് വീട്ടിൽ സലീഷ് (40), ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.ജൂലൈ 24-ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കുട്ടികൾക്ക് ഡാൻസ് കളിക്കാനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന സലീഷിനെ തടഞ്ഞുനിർത്തി മർദിച്ച രാം വിലാസ്, തുടർന്ന് വീടിന് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ചു.പിടിച്ചുമാറ്റാൻ ശ്രമിച്ച സലീഷിന്റെ ഭാര്യയെയും രക്ഷിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെയും പ്രതി ആക്രമിച്ചു. തുടർന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമിക്കുകയായിരുന്നു.സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ എറണാകുളത്തു നിന്നാണ് പൊലീസ് സംഘം വലയിലാക്കിയത്.രാംവിലാസ് മതിലകം പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസുകളിലും അഞ്ച് അടിപിടി കേസുകളിലും അടക്കം പത്ത് ക്രിമിനൽ കേസുകളിലെ പ്രതിയും 3 തവണ കാപ്പ പ്രകാരം നാടുകടത്തിയിട്ടുള്ള പ്രതി കൂടിയാണ്. പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി രതീഷ് കുമാർ ആർ, മതിലകം പൊലീസ് ഇൻസ്പെക്ടർ വിമൽ, എസ് ഐ സഞ്ജയ്, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മിഥുൻ ആർ. കൃഷ്ണ, ഷനിൽ, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close