ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്
തളിക്കുളം എ എം യു പി സ്കൂളിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

വാടാനപ്പള്ളി:തളിക്കുളം എ എം യു പി സ്കൂളിന്റെ ജേഴ്സി ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ഫാമിസ് മുഹമ്മദ് പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് മണികണ്ഠൻ കലാദർശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ കെ വി സിജിത്ത് മുഖ്യാഥിതി ആയിരുന്നു. ഹെഡ് മിസ്ട്രെസ് ഷീബ ടീച്ചർ, സ്പോർട്സ് കൺവീനർ കിരൺ മാസ്റ്റർ, ആശ ടീച്ചർ, റിസാന ഫൈസൽ, സരിത അനിൽ, ഖാലിദ് കളവൂർ, സീനാബി, ശ്രുതി സുകേഷ്, ആഷിഭ, സുമയ്യ ടീച്ചർ, ഫൗസിയ ടീച്ചർ, അനീഷ ടീച്ചർ, ഭാവന ടീച്ചർ, ശ്വേത ടീച്ചർ, സജ്ന ടീച്ചർ, സ്കൂൾ ലീഡർ ടി എസ് ശിവരൂപ്, സ്പോർട്സ് ലീഡർ എ ജെ തൻമയ് എന്നിവർ സംസാരിച്ചു



