ഗ്രാമ വാർത്ത.
-
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി..
തളിക്കുളം വല്ലത്ത് ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി ത്യക്കൊടിയേറ്റ് നിർവ്വഹിച്ചു. സുനിൽ ശാന്തി .സനീഷ്…
Read More » -
തൃശൂർ പെരിങ്ങോട്ടുകര കരുവാൻകുളത്ത് വൻ വ്യാജമദ്യവേട്ട. 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. കരുവാൻ കുളത്ത് പ്രവർത്തിക്കുന്ന എറാത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. 33 ലിറ്ററിന്റെ 12 കന്നാസും, 23 ലിറ്ററിന്റെ 20 ബോട്ടിലും, അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ സ്ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഹോട്ടലിന് പിറകിൽ രണ്ട് കാറുകളിൽ നിന്നാണ് 16 കേയ്സ് വിദേശ മദ്യം കണ്ടെത്തിയത്. മാക്ഡവൽ ബ്രാൻഡിന്റെ സ്റ്റിക്കർ പതിച്ചാണ് വ്യാജമദ്യം വില്പന നടത്തിയിരുന്നത്. കോട്ടയം സ്വദേശി കെ.വി.റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ , തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി.മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, കോട്ടയം സ്വദേശി റോബിൻ, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ അനൂപ് കുമാർ ഡോക്ടറും, സിനിമ രംഗത്തും പ്രവർത്തിക്കുന്ന ആളാണെന്ന് പറയുന്നു. ഇവരിൽ നിന്നും നിരവധി വ്യാജ ഐഡി കാർഡുകളും, എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചെതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ ർ പറഞ്ഞു.സി.ഐ അശോക് കുമാർ , ഇൻസ്പെക്ടർ മുരുകദാസ് , കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ സജീവ് , മോഹനൻ , കൃഷ്ണപ്രസാദ്, സുധീർ കുമാർ , സിജോമോൻ, ടി.ആർ. സുനിൽകുമാർ , അനീഷ്, വിശാൽ , സനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Read More » -
തൃപ്രയാർ ഏകാദശി യോടനുബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി.
..തൃപ്രയാർ ഏകാദശി യോടനുബന്ധിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധന നടത്തി. ഹോട്ടലുകൾ, ബേക്കറികൾ,ടീ സ്റ്റാളുകൾ, ഫ്രൂട്ട്സ്റ്റാളുകൾ,ജ്യൂസ് കടകൾ, ഐസ്ക്രീം കടകൾ,…
Read More » -
ഇന്ന് ദശമി വിളക്ക്.
തൃപ്രയാർ ക്ഷേത്രത്തിൽ ദശമി ദിവസമായ ഇന്ന് ശാസ്താവ് പുറത്തേക്കെഴുന്നള്ളും. വൈകീട്ട് മൂന്നിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നള്ളുന്ന ശാസ്താവ് കല്ലുപാലത്തിനടുത്തു നിന്ന് മേളത്തിന്റെ അകമ്പടിയോടെ തിരിച്ചെഴുന്നള്ളും. തുടർന്ന് ഭഗവാനുമായി…
Read More » -
നാട്ടിക ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഏകാദശിയോടനുബന്ധിച്ച് വിപണന മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർ പേഴ്സൺ കമലം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദ്രീപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. കെ സന്തോഷ്, സി.എസ് മണികണ്ഠൻ, ഐഷാബി ജബാർ, നിഖിത പി രാധാകൃഷ്ണൻ, സുരേഷ് ഈയ്യാനി, കെ.ആർ ദാസൻ, റസീന ഖാലിദ്, വൈസ് ചെയർ പേഴ്സൺ രാജി രഞ്ചൻ, ME കൺവീനർ രമ്യ KS, BC സിമി, പഞ്ചായത്ത് സെക്രട്ടറി നിനിത, അസി: സെക്രട്ടറി പ്രീത, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു
Read More » -
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും..
തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിൽ ഏകാദശിക്കു മുന്നോടിയായി വെള്ളിയാഴ്ച ദശമി വേലയും വിളക്കും ആഘോഷിക്കും. രാവിലെ 9 ന് ഏകാദശി സംഗീതോത്സവത്തിന് സമാപനം കുറിച്ച് ത്യാഗരാജ പഞ്ചരത്ന…
Read More » -
ധീരതയോടെയുള്ള രക്ഷാപ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.. മുറ്റിച്ചൂർ: അയ്യപ്പ ക്ഷേത്രക്കുളത്തിൽ വീണ പുത്തൻപീടിക സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആഷിക്കിനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച അന്തിക്കാട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ദേവാനന്ദിന് അഭിനന്ദനം. മുറ്റിച്ചൂർ കാരയിൽ ബിജോയുടെ മകൻ 13കാരനായ ദേവാനന്ദാണ് സുഹൃത്തായ ആഷിക്കിനെ രക്ഷിച്ചത്. കാഞ്ഞിരത്തിങ്കൽ ഹേമന്ദിന്റെ മകനാണ് ആഷിക്ക്. ഫുട്ബോൾ കളി കഴിഞ്ഞ് വരുമ്പോൾ ചെളിയായ കാൽ കഴുകാൻ കുളത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ കാൽതെറ്റി ക്ഷേത്രക്കുളത്തിലേക്ക് വീഴുകയായിരുന്നു ആഷിക്ക്. ആഷിക്ക് മുങ്ങി താഴുന്നത് കണ്ടതോടെ ദേവാനന്ദ് കുളത്തിലേക്ക് ചാടി ആഷിക്കിനെ കരയിലേക്ക് വലിച്ചുകയറ്റി. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. സംഭവമറിഞ്ഞതോടെ ദേവാനന്ദിനെ അഭിനന്ദിക്കാൻ നാട്ടുകാർ എത്തി. ഈയിടെയാണ് ദേവാനന്ദ് നീന്തൽ പഠിച്ചത്. ക്ഷേത്ര കമ്മിറ്റിയും ദേവാനന്ദിനെ അഭിനന്ദിച്ചു..
Read More » -
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും.
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ശനിയാഴ്ച ആഘോഷിക്കും. രാവിലെ എട്ടിന് നടക്കുന്ന ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. 12.30-ന് കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരക്കച്ചേരിയുണ്ടാകും.…
Read More » -
നവകേരള സദസ്സ് പൊളിക്കാൻ പൊലീസ് ശ്രമിച്ചു എന്ന നാട്ടിക എം എൽ എ സി സി മുകുന്ദൻ്റെ പരസ്യ അഭിപ്രായപ്രകടനം അനുചിതമായതായതായി എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ. നാട്ടിക: നവകേരള സദസ്സ് പൊളിക്കാൻ പൊലീസ് ശ്രമിച്ചു എന്ന നാട്ടിക എം എൽ എ സി സി മുകുന്ദൻ്റെ പരസ്യ അഭിപ്രായപ്രകടനം അനുചിതമായതായതായി എൽ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ. നാട്ടിക മണ്ഡലം നവകേരള സദസ്സ് സ്വീകരണ വേദിയിൽ എം എൽ എ ഇങ്ങനെ പറയരുതായിരുന്നു. എന്തെങ്കിലും പരാതി പൊലീസിനെ കുറിച്ചുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയോട് നേരിട്ട് പറയാമായിരുന്നു. സദസ്സിൻ്റെ വേദിയിൽ ഇങ്ങനെ പറഞ്ഞത് തെറ്റായ പ്രചരണങ്ങൾക്ക് ഇടനൽകി.നവകേരള സദസ്സ് സർക്കാർ പരിപാടിയായതിനാൽ അത് വിജയിപ്പിക്കുക എന്ന ഔദ്യോതിക ചുമതലയാണ് പൊലീസ് നിർവ്വഹിച്ചത്. മറിച്ചുള്ള അഭിപ്രായപ്രകടനം ശെരിയല്ല എന്നും കെ വി അബ്ദുൾഖാദർ അറിയിച്ചു
Read More » -
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unit
.ഒരു കുടുംബത്തിനും കൂടി കൈത്ത ങ്ങായിSN Trust HSS ലെ N SS unitപൂർവ്വ വിദ്യാർത്ഥിയുടെ ജപ്തി നടപടികൾ ഒഴിവാക്കാൻ ബിരിയാണി ചലഞ്ചിലൂടെയും കലോത്സവ ഫുഡ്സ്റ്റാളിലൂടെയും സമാഹരിച്ച…
Read More »