ഗ്രാമ വാർത്ത.

സി. എച്ച്. മുഹമ്മദ് കോയ, തലമുറകൾക്ക് വെളിച്ചമേകിയ അത്ഭുതവിളക്ക്.

നാല് പതിറ്റാണ്ടിലേറെയായി, പറഞ്ഞുതീരാത്ത ചരിത്രമായി വായിച്ചുതീരാത്ത മഹദ്‌ഗ്രന്ഥമായി സി. എച്ച്. മുഹമ്മദ് കോയ തലമുറകൾക്ക് വെളിച്ചം പകരുകയാണെന്ന് അഡ്വ. ഹാരിസ് ബീരാൻ എം.പി. അഭിപ്രായപ്പെട്ടു.വാടാനപ്പള്ളി സി. എച്ച്. സ്മാരക ഓർഫനേജിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഹാഫിസ് മുഹമ്മദ്‌ ഫവാസ് അസ്‌ലമി യുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഹാഫിസ് മുഹമ്മദ്‌ റബാഹ് ഖുർആൻ പാരായണം ചെയ്തു.പ്രസിഡന്റ് പി. എം. ഖാലിദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ. എ. അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു.എ ഐ സി സി. സെക്രട്ടറിയും മുൻ എം പി യുമായ ടി. എൻ. പ്രതാപൻ അനുസ്മരണ പ്രഭാഷണം നടത്തി.വിശുദ്ധ ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ച :,മുഹമ്മദ്‌ റബാഹ് മുഹമ്മദ്‌ മുഫീദ് മുഹമ്മദ്‌ ഷഹീൽ മുഹമ്മദ്‌ ശബാബ് മുഹമ്മദ്‌ അനസ് എന്നീ വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു.ഐ എൻ സി. മണ്ഡലം പ്രസിഡന്റ് അഡ്വക്കറ്റ് മുസ്തഫ , ഐ യു എം എൽ. ജില്ലാ വൈസ് പ്രസിഡന്റ് കെ. എ. ഹാറൂൻ റഷീദ് എന്നിവർ ആശംസകൾ നേർന്നു.ട്രഷറർ പി. എ. മുഹമ്മദ്‌ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close