ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാർഡ് 14 ൽ. സിഎംഎസ്. സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാർഡ് 14 ൽ. സിഎംഎസ്. സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പതിനാലാം വാർഡ് മെമ്പർ സുമന ജോഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പത്താംകല്ല് സി എം എസ് സ്കൂളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഒരു പോലെ ഉപകാരപ്പെടുന്ന വാട്ടർ കിയോസ്കിന് 5 ലക്ഷമാണ് പദ്ധതി വിഹിതം. ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. എം. മെഹബൂബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, ഷിജി സി കെ, ജീജാ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സിഎംഎസ് സ്കൂൾ എച്ച് എം ബിനോയ് ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close