ഗ്രാമ വാർത്ത.
തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

തൃപ്രയാർ സെന്റ് ജൂഡ് ദേവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഒക്ടോബർ 24,25 തിയതികളിലാണ് തിരുനാൾ.വലപ്പാട് സെന്റ് അൽഫോൻസ ആശ്രമം സുപ്പീരിയർ ഫാദർ. വിൽജോ നീലങ്കാവിൽ തിരുന്നാളിന് കൊടിയേറ്റ് കർമ്മം നിർവഹിച്ചു.തുടർന്ന് തിരുനാളി നോടാനുബന്ധിച്ചുള്ള നവനാൾ തിരുകർമങ്ങൾക്ക് തുടക്കമായി.തിരുനാൾ സപ്ലിമെന്റിന്റെ പ്രകാശന കർമ്മം ഫാദർ വിൽജോ നീലങ്കാവിൽ പബ്ലിസിറ്റി കൺവീനർ ശ്രീ റോബിൻ സി ജെ ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. വികാരി ഫാദർ ടെഡ്സ് കുന്നപ്പിള്ളി, കൈക്കാരന്മാരായ റോബിൻസൺ സി ജെ, സോണി സി എ, ജനറൽ കൺവീനർ സോബി സി എ എന്നിവർ നേതൃത്വം നൽകി.



