ബാലചന്ദ്രൻ വടക്കേടത്ത് തികഞ്ഞ ഗാന്ധിയനും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമായിരുന്നു-അഡ്വ തോമസ് ഉണ്ണിയാടൻ.

തൃപ്രയാർ – പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനും നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് തികഞ്ഞ ഗാന്ധിയൻ ശൈലിയിലൂടെ ജീവിച്ചിരുന്ന വെക്തിയാണെന്നും ബാലചന്ദ്രൻ വടക്കേടത്തിന്റെ മനോഭാവം തികച്ചും സോഷ്യലിസ്റ്റ് ചിന്താഗതികാരൻ ആയിരുന്നെന്നും സാംസ്കാരിക പ്രവർത്തകനും എംഎൽഎ യും കൂടിയായ അഡ്വ തോമസ ഉണ്ണിയാടൻ പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി എഴുതുകയും സംസാരിക്കുകയും ചെയ്തു സമൂഹത്തിൽ നിലകൊണ്ടിരുന്ന ആളായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത്.പദവികളെയോ വെക്തികളെയോ നോക്കാതെ ആരുടെയും മുഖത്ത് നോക്കി സത്യം തുറന്നടിച്ചു വിളിച്ചു പറഞ്ഞിരുന്ന ആളായിരുന്നു ബാലചന്ദ്രൻ വടക്കേടത്ത് ,അതുകൊണ്ട് തന്നെ തനിക്ക് ലഭിക്കേണ്ട പല സ്ഥാനമാനങ്ങളും പദവികളും നഷ്ടമാകേണ്ടി വന്ന വെക്തിയായിരിന്നു ബാലചന്ദ്രൻ വടക്കേടത്ത് എന്നും അഡ്വ തോമസ് ഉണ്ണിയാടൻ കൂട്ടിച്ചേർത്തു. ഒക്ടോബർ 19 ബാലചന്ദ്രൻ വടക്കേടത്തിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തിൽ ബാലചന്ദ്രൻ വടക്കേടത്തിന്റെ തറവാട്ട് വീട്ടിൽ വെച്ചു നടത്തിയ അനുസ്മരണ പരിപാടിയിൽ ബാലചന്ദ്രൻ വടക്കേടത്തിന്റെ ച്ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ,കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി ആർ വിജയൻ ,അനിൽ പുളിക്കൽ ,അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,പഞ്ചായത്ത് പ്രസിഡന്റ് പി വിനു ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മാരായ എ എൻ സിദ്ധപ്രസാദ് ,സി ജി അജിത് കുമാർ ,വി ഡി സന്ദീപ് ,ടി വി ഷൈൻ ,സി എസ് മണികണ്ഠൻ ,പി കെ നന്ദനൻ ,മധു അന്തിക്കാട് ,പി സി ജയപാലൻ എന്നിവർ സംസാരിച്ചു.ബാലചന്ദ്രൻ വടക്കേടത്തിന്റെ ഭാര്യ സതി ടീച്ചർ ,മകൻ കൃഷ്ണചന്ദ്രൻ ,സഹോദരൻ പ്രേമചന്ദ്രൻ വടക്കേടത്ത് ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീല സലീം ,നാട്ടിക ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണിക്കൃഷ്ണൻ ,പി കെ കൃഷ്ണകുമാർ ,ജയരാമൻ അണ്ടേഴത്ത് ,മണികണ്ഠൻ സി കെ ,റീന പത്മനാഭൻ ,അംബിക രാമചന്ദ്രൻ ,ജയരാജൻ എം വി ,പ്രസന്നൻ ,രാമനുണ്ണി ,ദിവാകരൻ കൊടപ്പുള്ളി,വസന്തൻ കുണ്ടയിൽ ,സി എസ് സിദ്ധൻ ,അനിൽ ,ഒ മണികണ്ഠൻ ,ഷെരീഫ് പാണ്ടികശാല ,ശ്രീരാമൻ കുണ്ടായിൽ,വൈഭവ് എം പി ,ആദർശ് ,രാമനുണ്ണി തുടങ്ങി ബാലചന്ദ്രൻ വടക്കേടത്തിന്റെ കുടുംബക്കാർ ചടങ്ങിൽ പങ്കെടുത്തു.



