ഗ്രാമ വാർത്ത.

ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള.നാട്ടിക ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക

ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 26 ന് രാവിലെ 10 ന് കലക്ട്രേറ്റ് മാർച്ച്

തൃപ്രയാർ :ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക അടിപ്പാതകൾ, വഴിവിളക്കുകൾ, സർവ്വീസ് റോഡുകൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 26 ന് രാവിലെ 10 ന് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ഒക്ടോബർ 7 മുതൽ എൽ ഡി എഫ് നേതൃത്വത്തിൽ ടോൾപ്ലാസയിലേക്ക് നടത്തിവരുന്ന പ്രക്ഷോഭപരിപാടികളുടെ തുടർച്ചയായാണ് കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്. ടോൾപ്ലാസ ഉപരോധിച്ചും മനുഷ്യച്ചങ്ങല തീർത്തും, നൈറ്റ് മാർച്ച് സംഘടിപ്പിച്ചും രാപ്പകൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ഏറ്റെടുത്തും നാട്ടികയിലെ സമരം ജനകീയ സമരമായി മാറി. ദേശീയപാത 544 ൽ സമാനമായ സാഹചര്യങ്ങൾ ഉണ്ടായ ഘട്ടത്തിൽ സംസ്ഥാന സർക്കാർ സമരസമിതിയുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി പ്രശ്ന പരിഹാരം കാണുകയുണ്ടായി. എന്നാൽ നാട്ടികയിൽ സമരം അതിശക്തമായി മുന്നോട്ടു പോകുമ്പോഴും സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ടോൾ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ സമീപനം മാറ്റി ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. എൻ എച്ച് ഐ എ യെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരും ജനങ്ങളെ കയ്യൊഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. തൃശൂർ എം പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെടാത്തത് പ്രതിഷേധാർഹവും സംശയാസ്പദവുമാണ്. ടോൾ പിരിവ് വിഷയത്തിൽ ജനവിരുദ്ധ നിലപാട് തുടരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളും ജില്ലാ കലക്ടറും അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് വിഷയം പരിഹരിക്കണമെന്ന് ഗിത ഗോപി എംഎൽഎയും സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു. കലക്ടേറ്റ് മാർച്ചിൽ വൻ ജന പങ്കാളിത്തം ഉണ്ടൊകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികളായ ഗീതാ ഗോപി എം എൽ എ , എം എ ഹാരിസ് ബാബു, കെ പി സന്ദീപ്, അഡ്വ.വി കെ ജ്യോതിപ്രകാശ്, കെ എം കിഷോർ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ ങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close