ഗ്രാമ വാർത്ത.

ഏകാദശി-കലാ സാംസ്‌കാരിക പരിപാടികൾ തിങ്കളാഴ്ച ആരംഭിക്കും.

തൃപ്രയാർ ഏകാദശി : കലാ സാംസ്‌കാരിക പരിപാടികൾ തിങ്കളാഴ്ച ആരംഭിക്കും തൃപ്രയാർ : ഈ വർഷത്തെ തൃപ്രയാർ ഏകാദശിയോടനുബന്ധിച്ചുള്ള കലാ സാംസ്‌കാരിക പരിപാടികൾ 23 ന് തിങ്കളാഴ്ച ആരംഭിക്കും . വൈകീട്ട് 5.30 ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും . തുടർന്ന് അമൃത തരംഗിണി, പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് അവതരിപ്പിക്കുന്ന ഭക്തി ഗാനസന്ധ്യ. 24 ന് ചൊവ്വാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തിരുവാതിര കളി . 5 . 15 ന് നൃത്ത നൃത്ത്യങ്ങൾ. 6 ന് സർവ്വതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന വിഷ്ണുമായ ചരിതം, കല്യാണ സൗഗന്ധികം കഥകളി . 25 ന് ബുധനാഴ്ച രാവിലെ മുതൽ തിരുവാതിരകളി . വൈകീട്ട് 5 ന് സംഗീതകച്ചേരി. 5.45 ന് നൃത്തസംഗീത സദസ്സ് . 7. 15 ന് ക്ലാസിക്കൽ ഡാൻസ് . 8 മണിക്ക് നൃത്തനൃത്ത്യങ്ങൾ . 26 ന് വ്യാഴാഴ്ച രാവിലെ 8 മുതൽ തിരുവാതിരകളി . വൈകീട്ട് 5.15 ന് നൃത്തന്യത്ത്യങ്ങൾ. 5.30 ന് ഭക്തി ഗാനസുധ . 6 . 15 ന് ഓങ്കാരം ഫ്യുഷൻ അവതരിപ്പിക്കുന്ന വാദ്യലയതരംഗ് . 7.50 ന് നൃത്തനൃത്യങ്ങൾ. 27 ന് വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 വരെ നൃത്തോത്സവം. വൈകീട്ട് 6 ന് കുറുംകുഴൽ നാദലയം. രാത്രി 7.30 ന് സന്താനഗോപാലം കഥകളി. 28 ശനിയാഴ്ച രാവിലെ മുതൽ നൃത്തോത്സവം. വൈകീട്ട് 5 ന് നൃത്ത നൃത്യങ്ങൾ, 6 ന് നിസ്വനം നാദസംഘം. 7 നും 8 നും സംഗീത കച്ചേരി. പ്രേമചന്ദ്രൻ. 29 ന് ഞായറാഴ്ച രാവിലെ നൃത്തോത്സവം. വൈകീട്ട് 4 ന് ഭരതനാട്യം. 5 ന് അഷ്ടപദി. 7 ന് മായാമോഹനം ഭജൻസ് . 8.35 ന് ജാനകി നാട്യകലാക്ഷേത്രം അവരിപ്പിക്കുന്ന മോഹിനിയാട്ടം . 30 ന് രാവിലെ 8 മുതൽ സംഗീതോത്സവം. വൈകീട്ട് 5 ന് രാമപാദം തിരുവാതിര കളി . 5 .30 ന് അഷ്ടപദി. 6 ന് രാധാമാധവം കഥകളി – മോഹിനിയാട്ടം ഫ്യുഷൻ . 8.10 ന് കുചേലവൃത്തം കഥകളി. ഡിസംബർ 1 ചൊവ്വാഴ്ച രാവിലെ 8 മുതൽ സംഗീതോത്സവം. വൈകീട്ട് 5 ന് പെരുവനം സുന്ദര നൃത്തകലാനിലയത്തിൻ്റെ കഥകളി. 7. 15 ന് നൃത്ത നൃത്ത്യങ്ങൾ . 7.45 ന് ഷീല മേനോൻ ആൻ്റ് പാർട്ടിയുടെ ഭക്തിഗാനലയം . ഡിസംബർ 2 ബുധൻ രാവിലെ മുതൽ സംഗീതോത്സവം. വൈകീട്ട് നൃത്ത നൃത്ത്യങ്ങൾ, ഭക്തി ഗാനമേള . ഡിസംബർ 3 ന് ദശമി വിളക്ക്. രാവിലെ പ്രമുഖ സംഗീതജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം . 11 ന് ഭക്തിഗാനാർച്ചന. ഉച്ചക്ക് 1 മണിക്ക് ചാക്യാർകൂത്ത്. 2 ന് ഓട്ടൻതുള്ളൽ . 3 മണിക്ക് ശാസ്‌താവിനെ പുറത്തേക്കെഴുന്നള്ളിക്കും. വൈകീട്ട് കിഴക്കേ നടപ്പുരയിൽ ദീപാരാധന , സ്പെഷൽ നാഗസ്വരം അരങ്ങേറും . 6.30 ന് അഡീ സബ് ജഡ്‌ജ് കെ. എം ശ്രീദേവി അവതരിപ്പിക്കുന്ന ഭരതനാട്യം. 7.30 ന് മര്യാദാ പുരുഷോത്തമൻ – ശ്രീരാമൻ. രാത്രി 10 ന് ദശമി വിളക്ക് എഴു ന്നള്ളിപ്പ്. ഡിസംബർ 4 ന് ഏകാദശി . രാവിലെ ശീവേലി എഴുന്നള്ളിപ്പ്. പഞ്ചാരി മേളം അകമ്പടിയാവും . ഉച്ചക്ക് കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാദസ്വര കച്ചേരി, ഓട്ടൻതുള്ളൽ. 3 മണിക്ക് കാഴ്ച ശീവേലി. പെരുവനം പ്രകാശൻ നയിക്കുന്ന ധ്രുവമേളം . വൈകീട്ട് 5.30 ന് പാഠകം കിഴക്കേനടപ്പുരയിൽ . സ്റ്റേജിൽ ഭക്തിഗാനമേള . 6. 15 ന് ദീപാരാധനക്കു ശേഷം പഞ്ചവാദ്യം, സ്പെഷൽ നാഗസ്വരം. രാത്രി 11.30 ന് വിളക്കിനെഴുന്നള്ളിപ്പ്. ഡിസംബർ 5 ശനി പുലർച്ച പഞ്ചവാദ്യം, ദ്വാദശി പണസമർപ്പണം തുടർന്ന് ദ്വാദശി ഊട്ട്. ഇതോടെ ഏകാദശി മഹോത്സവ പരിപാടികൾക്ക് സമാപനമാവും .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close