ഗ്രാമ വാർത്ത.

സ്ഥലം സൗജന്യമായി നൽകി വർഷം 18 കഴിഞ്ഞിട്ടും വടക്കും മുറി വില്ലേജിന് ഓഫീസ് കെട്ടിടമായില്ല.

പെരിങ്ങോട്ടുകര :താന്ന്യം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള നാലു വില്ലേജുകളിൽ വടക്കും മുറി – കിഴക്കും മുറി വില്ലേജുകൾ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. വടക്കുംമുറി വില്ലേജ് ആണ് പഞ്ചായത്തിലെ കൂടുതൽ വിസ്തൃതിയും, ജനസാന്ദ്രതയുള്ള വില്ലേജ് എന്നതിനാൽ രണ്ട് വില്ലേജ് ഓഫീസുകൾ ഒന്നിച്ചായതിനാലും ഏറെ തിരക്കാണ് വടക്കും മുറി – കിഴക്കും മുറി വില്ലേജ് ഓഫീസിൽ. ഈ വില്ലേജ് ഓഫീസിൽ ചാർജ് എടുക്കാൻ തന്നെ ഉദ്യോഗസ്ഥർ വിമുഖത കാണിക്കുകയാണ്. വടക്കുംമുറി വില്ലേജിന് 18 വർഷം മുമ്പ് പതിനഞ്ചാം വാർഡിലെ പോൾ മെമ്മോറിയൽ റോഡിനു സമീപം നടക്കലാൻ ജേക്കബ്ബ്( കാക്കപ്പൻ) സ്മരണാർത്ഥം ഭാര്യ ലില്ലി ജേക്കബ്ബ് എന്നവർ 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയിരുന്നു. ടി സ്ഥലത്ത് ഓഫീസ് പണിയാൻ ഇതുവരെ ഇവിടെ ഭരിച്ച ഭരണാധികാരികൾ ചെറുവിരലനക്കിയില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഓഫീസിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി എ.പി.അനിൽ ക്കുമാറിന് സമർപ്പിക്കാൻ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആന്റോ തൊറയന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും ഒപ്പുകൾ ശേഖരിച്ച് ഭീമ ഹർജി സമർപ്പിക്കാൻ തയ്യാറാക്കിയിരിക്കുകയാണ്. വില്ലേജ് ഓഫീസിന് സൗജന്യമായി കിട്ടിയ സ്ഥലം കാടുമൂടിയ നിലയിലാണ്.1503 ഏക്കർ 608 ഹെക്ടർ പരിധിയാണ് വടക്കും മുറി വില്ലേജിനുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close