ഗ്രാമ വാർത്ത.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ നാട്ടിക മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് വിജയൻ അനുസ്മരണ പരിപാടി വിജയസ്മൃതി ചിത്രം സംഘടിപ്പിച്ചു.

തൃപ്രയാർ : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ “നന്മ” നാട്ടിക മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് വിജയൻ അനുസ്മരണ പരിപാടി “വിജയസ്മൃതി ചിത്രം” . സംഘടിപ്പിച്ചു. ഞായറാഴ്ച ഉചയ്ക്ക് നാട്ടിക പഞ്ചായത്ത് ജൂബിലി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ദിനേശ് തൃപ്രയാർ പ്രാർത്ഥനാഗീതം ആലപിച്ചു.നന്മ സെക്രട്ടറി സനുഅശോക് ആമുഖപ്രസംഗം നടത്തി. ചലച്ചിത്ര സംവിധായകൻ അമ്പിളി ഉൽഘാടനം നിർവഹിച്ചു. ആർട്ടിസ്റ്റ് വിജയൻ മാസ്റ്റർ വരച്ച തൃപ്രയാറപ്പൻ്റെ ചിത്രത്തിൻ്റെ പുന:പ്രകാശനവും നടത്തി. നന്മ നാട്ടിക മേഖലാ പ്രസിഡണ്ട് മനോമോഹനൻ അദ്ധ്യക്ഷത വഹിച്ചു നാട്ടിക – വലപ്പാട് – താന്ന്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വിനു , പി.കെ മോഹനൻ മാസ്റ്റർ, എൻ.എ. പീതാംബരൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. തുള്ളൽ കലാകാരൻ മുരിയാട് മുരളീധരൻ, സംസ്കൃത പണ്ഡിതൻ കെ .ദിനേശ് രാജാ, എം.ബി.സജീവൻ,ശ്രീനാഥ് വിജയൻ ,സുനിൽ വൈശാഖം എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close