ഗ്രാമ വാർത്ത.ചരമം
പനി ബാധിച്ച് പൂനയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

പനി ബാധിച്ച് പൂനയിൽ ചികിത്സയിലായിരുന്ന പോർക്കുളം സ്വദേശിയായ യുവാവ് മരിച്ചു. പോർക്കുളം പയ്യൂർ വീട്ടിൽ ബിജുപീറ്റർ മകൻ മെൽവിൻ ബിജു (22 വയസ്സ് ) ആണ് ഇന്നലെ പൂനയിൽ വെച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ടൂൾ & ഡൈ കോഴ്സ് പൂർത്തിയാക്കിയ ശേഷം പൂനയിലെ ഒരു കമ്പനിയിൽ കഴിഞ്ഞ രണ്ടു വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും.സംസ്കാരം നാളെ ഉച്ചക്ക് 2 മണിക്ക് കുന്നംകുളം അടുപ്പൂട്ടി വി.നാഗൽ സഭ സെമിത്തേരിയിൽ.അമ്മ: മിനി ബിജു.



