ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികംസ്പോർട്സ്‌

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികം. വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും നൽകും. കായികമന്ത്രി ഒ.ജെ. ജനീഷാണ് ഇക്കാര്യം അറിയിച്ചത്.ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വർണ്ണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപ നൽകും. വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close