ഗ്രാമ വാർത്ത.ചരമം

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനില്‍ അപകടം, ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം.

ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരണം.ആലുവ എടയാറിൽ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ ദാരുണ അപകടത്തിൽ ടെക്‌നീഷ്യന് ദാരുണാന്ത്യം. തൃശ്ശൂർ സ്വദേശിയായ വിഷ്‌ണുവാണ് ലൈറ്റിങ് ജോലികൾക്കിടെ ഷോക്കേറ്റ് മരണപ്പെട്ടത്. പ്രമുഖ നടൻ നിവിൻ പോളി കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ദാരുണമായ സംഭവം നടന്നത്. എടയാറിലെ ലൊക്കേഷനിൽ ചിത്രീകരണത്തിൻ്റെ ആദ്യ ദിനമായിരുന്നു ഇന്ന്. ജോലികൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിഷ്‌ണുവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close