Uncategorized
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
രാവിലെ 10 മണിക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാന മന്ദിര അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബൈജു ഇ.ആർ ഐ എസ് ഒ 9001 സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തൃശ്ശൂർ റേഞ്ച് ഡി ഐ ജി എസ് അജിത ബീഗം ഐ പി എസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോഗ്രെ ഐപിഎസ്, ഐ എസ് ഓ - എസ് എം എസ് പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ എൻ ശ്രീകുമാർ ഇരിങ്ങാലകുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഐ എസ് ഒ 9001 സർട്ടിഫിക്കേഷൻ എന്നത് സേവന ദാതാവ് നൽകുന്ന സേവനങ്ങളുടെ മികവ് ഉയർത്തുകയും അതു വഴി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ടതായ സേവനം നിശ്ചിത സമയത്തിനുള്ളിൽ നൽകാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സേവന നിലവാരമാണ്
*കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് . പരിക്ക് തൃപ്രയാർ*: തളിക്കുളം ഹൈസ്കൂളിന് സമീപം അപ്പത്തരം ഹോട്ടലിനു മുൻവശം കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മകൾ ആർഷ (25) ആർഷയുടെ സഹോദരങ്ങളായ ആദർശ്(26), അക്ഷിമ(20), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി(48), മകൻ അഖിൽ(25), തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്(19), എന്നിവരെ.അക്ട്സ് ഉൾപ്പെടെ. വിവിധ ആംബുലൻസുകളിൽ ആയി .തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Related Articles
സർവ്വീസ് പെൻഷൻ പിടിച്ചു പറിക്കാൻ സർക്കാർ ശ്രമം: അനിൽ പുളിക്കൽ തൃപ്രയാർ : സർക്കാർ ജീവനക്കാരുടെയും, സർവ്വീസ് പെൻഷൻകാരുടെയും പേരിൽ സർക്കാർ നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയിലൂടെ ശമ്പളവും പെൻഷനും പിടിച്ചു പറിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് DCC ജന:സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. മെഡിസെപ് പദ്ധതിയിലെ ആക്ഷേപകങ്ങൾക്ക് പോലും പരിഹാരം കാണാത്ത സർക്കാർ ജീവാന ന്ദം പറഞ്ഞു വരുന്നത് പെൻ ഷ നേഴ്സിൻ്റെ ആനുകൂല്യങ്ങൾ കവരാൻ വേണ്ടി മാത്രമാണെന്ന് അനിൽ പുളിക്കൽ കൂട്ടി ചേർത്തു. പെൻഷൻ പരിക്ഷ്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശീക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക , ജിവാനന്ദം ഉപേക്ഷിക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാർ സബ്ബ് ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ പുളിക്കൽ. പ്രതിഷേ യോഗത്തിൽ ksspa നിയോജക മണ്ഡലം പ്രസിഡന്റ് മൈത്രി ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. V R ജഗദീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി , A N സിദ്ധപ്രസാദ് മാസ്റ്റർ , SR ഷണമുഖൻമാസ്റ്റർ , PB കൃഷ്ണകുമാർ മാസ്റ്റർ , ഷഹില ടീച്ചർ ,നന്ദിനി ടീച്ചർ , വനജ , അനില Ks , G യശോദ , ജോജോ, നന്ദകുമാർ , M രാധാകൃഷ്ണൻ , ജയകൃഷണബാബു, ദിനേശൻ മാസ്റ്റർ, വെങ്കിടേശൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ യോഗത്തിന് രാജേന്ദ്രൻ മാസ്റ്റർ സ്വാഗതവും ,തിലകൻ മാസ്റ്റർ നന്ദിയും പറഞ്ഞു
July 1, 2024
തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ.സൗഹൃദ സംഗമം സംഘടിപ്പിച്ചു. തളിക്കുളം മിയ കൺവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ സി. ഒ. എ തൃപ്രയാർ മേഖലാ കമ്മറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കുമായി സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് മിയ കൺവെൻഷൻ സെൻ്റർ മാനേജിംഗ് പാർട്ടണർ റജീബ് ലാലിൻ്റെ നേതൃത്വലായിരുന്നു സൗഹൃദ സംഗമം . സി ഒ എ തൃപ്രയാർ മേഖലാ പ്രസിഡണ്ട് കെ.ബി.ബൈജു അധ്യക്ഷത വഹിച്ചു. സി. ഒ എ. മേഖലാ സെക്രട്ടറി സുമേഷ് കുമാർ ട്രഷറർ ഇ എൽ ടോണി, ഗ്രാമ്യ – ഓർബിറ്റ് ഫിനാൻസ് ഡയറക്ടർ സി. എസ് ദേവരാജ്, പ്രോഗ്രാം ഇൻ ചാർജ് പ്രദിപ് കെ.എൽ, ചലച്ചിത്ര സംവിധായകനും അന്തിക്കാട് മഹാത്മാ കേബ്ൾ ടി.വി ഉടമയുമായ സജീവൻ അന്തിക്കാട് എന്നിവർ സംസാരിച്ചു മിയ കൺവെൻഷൻ സെൻ്ററിൻ്റെ ഉപഹാരം മാനേജിംഗ് പാർട്ടണർ റജിബ് ലാൽ സി ഒ എ ഭാരവാഹികൾക്കു കൈമാറി. കൺവെൻഷൻ സെൻ്റർ പരിചയപ്പെടുത്തുകയും ചെയ്തു. അംഗങ്ങളുടെ കലാപ്രകടനങ്ങളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
February 6, 2024