ഇ.ജി. ചന്ദ്രബോസ് അനുസ്മരണ യോഗം ചേർന്നു*

തളിക്കുളം: വാടാനപ്പള്ളിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ അന്തരിച്ച തളിക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.ജി. ചന്ദ്രബോസിനെ തളിക്കുളം സർവ്വകക്ഷി യോഗം അനുസ്മരിച്ചു. ബ്ലൂമിംഗ് ബഡ്സ് സ്കൂളിൽ വെച്ച് നടന്ന അനുസ്മരണയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. തളിക്കുളത്തിന്റെ സാമൂഹിക-വ്യാപാര മേഖലകളിൽ ചന്ദ്രബോസ് നൽകിയ വലിയ സംഭാവനകളെ യോഗം സ്മരിച്ചു. ടിപ്പർ ലോറികളുടെ അമിതവേഗതയും ശ്രദ്ധയില്ലായ്മയുമാണ് അപകട കാരണമെന്ന് യോഗം വിലയിരുത്തി.
പി.എം. കാദർ കുഞ്ഞി അധ്യക്ഷത വഹിച്ച ചടങ്ങിൽ, നാസർ പോക്കാക്കില്ലത്ത് സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയഘോഷ്, ജില്ലാ പഞ്ചായത്ത് അംഗം പി.ഐ. സജിത , എൻ.ആർ. വിനോദ്കുമാർ, കെ.കെ. ഭാഗ്യനാഥൻ, ഇ.പി.കെ. സുഭാഷിതൻ, കിഷോർകുമാർ, പി.ഐ. ഷൗക്കത്തലി, ടി.എൽ.സന്തോഷ്, ഹാറൂൺ റഷീദ്, സുബിൻ നാസർ, ഷെഫീർ, അനിൽകുമാർ, പി.എം. അബ്ദുൾ ജബ്ബാർ, എൻ.കെ. ഷാജഹാൻ, താജുദ്ദീൻ കാവുങ്ങൽ, കെ.കെ. ഹംസ, ബാബു വല്ലത്ത്, സത്താർ തളിക്കുളം, തുടങ്ങി വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കന്മാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കന്മാർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂണിറ്റാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു



