ദേശീയ പാത നാട്ടിക ടോൾ കൊള്ള അവസാനിപ്പിക്കുക- യു ഡി എഫ്.

നാട്ടിക ടോൾ പ്ലാസയിലെ പണപ്പിരിവ് തടയാൻ യു ഡി എഫ് നടത്തിയ സമരത്തിൽ പോലീസ് സംലർഷം നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാർ – ദേശീയ പാത അതോറിറ്റിയും കരാൻ നിർമ്മാണ കമ്പനിയും ബഹുമാനപ്പെട്ട ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് ടോൾ പിരിവിനുള്ള അനുവാദം നേടിയെടുത്തതെന്ന് യു ഡി എഫ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. സർവീസ് റോഡുകളും തെരുവ് വിളക്കുകളും മേൽ പാലങ്ങളും ഉൾപ്പെടെ അമ്പത് ശതമാനവും പണി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ 93%പണി പൂർത്തീകരിച്ചു എന്ന തെറ്റായ വിവരമാണ് ഹൈക്കോടതിയെ ധരിപ്പിച്ചത്. 50 കിലോമീറ്റർ വലത്തോട്ടും 50 കിലോമീറ്റർ ഇടത്തോട്ടും പണി പൂർത്തീകരിച്ചിട്ട് വേണം ടോൾ പിരിക്കാൻ എന്ന ദേശീയ പാത നിയമം തന്നെ ലംഘിക്കപ്പെട്ടിരിക്കുന്നു. നിത്യ യാത്ര ചെയ്യേണ്ട തദ്ദേശീയവർ ആയ ആളുകളുടെ യാതൊരു തീരുമാനവും ദേശീയപാത അതോറിറ്റിയുടെ ബജത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പണി പൂർത്തീകരിക്കുന്നത് വരെ ടോൾ പിരിവ് നിർത്തി വെക്കണമെന്നും അല്ലെങ്കിൽ പൊതു ജനത്തെ അണിനിരത്തി തുടർ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും യു ഡി എഫ് നേതൃത്വം അറിയിച്ചു.കെപിസി സെക്രട്ടറി ജോസ് വള്ളൂർ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷൗക്കത്തെലി ,അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,അഡ്വ സുനിൽ ലാലൂർ ,സി എം നൗഷാദ് ,ശോഭ സുബിൻ ,പി എം സിദ്ദിഖ് ,പി വിനു,ഷീബ അജയകൃഷ്ണൻ ,കെ എ ഷൗക്കത്തെലി ഇർഷാദ് കെ.ചേറ്റുവ എന്നിവർ നേതൃത്വം നൽകി.പോലീസ് അറസ്‌റ്റ് ചെയ്ത് മതിലകം സ്‌റ്റേഷനിലേക്ക് മാറ്റിയ നേതാക്കളെ പിന്നീട് തൃശൂർ റൂറൽ എസ്. പി യുമായി നടന്ന ചർച്ചയെ തുടർന്ന് വിട്ടയച്ചു.



