ഗ്രാമ വാർത്ത.

ദേശീയപാതയിലെ ടോൾ പിരിവിനെതിരെ മുസ്‌ലിം ലീഗ് നാട്ടിക ടോൾ പ്ലാസ ഉപരോധിച്ചു.

ദേശീയപാതയിലെ ടോൾ പിരിവിനെതിരെ മുസ്‌ലിം ലീഗ് നാട്ടിക ടോൾ പ്ലാസ ഉപരോധിച്ചു പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ അനുവദിക്കില്ല: സി എ മുഹമ്മദ്‌ റഷീദ് തൃപ്രയാർ :നിർമാണം പൂർത്തിയാകാത്ത ദേശീയപാത 66-ൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസ ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നാട്ടിക മണ്ഡലം പ്രസിഡന്റ് കെ. എ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. എസ്. റഹ്മത്തുള്ള, മണലൂർ മണ്ഡലം പ്രസിഡന്റ് പി. എം. ഷെരീഫ്, പി. എം. അബ്ദുൽ ജബ്ബാർ, എൻ. കെ. മുഹമ്മദലി, കെ. എ. കബീർ, സിദ്ദീഖ് വലിയകത്ത്, പി. എ. സിദ്ധീഖുൽ അക്ബർ എന്നിവർ സംസാരിച്ചു. സി. കെ. ഷാജി, വി. കെ. അബ്ദുൽ നാസർ, സുഹൈൽ, നൗഷാദ്, റാഫി വലിയകത്ത്, എ. വൈ. ഹർഷാദ് എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close