ആൻസി സോജന് നാട്ടിക പൗരാവലിയുടെ സ്വീകരണം ഒക്ടോബർ 20 ന്.

തൃപ്രയാർ – ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടി ഇന്ത്യക്കും കേരളത്തിനും നാട്ടികക്കും അഭിമാനമായി മാറിയ നാട്ടികക്കാരി ആൻസി സോജന് നാട്ടിക ഗ്രാമ പഞ്ചായത്തും തൃപ്രയാർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷനും (TSGA)സംയുക്തമായി ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ വെച്ച് നാട്ടിക പൗരാവലിയുടെ സ്വീകരണം നൽകുമെന്ന് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനുവും ടി എസ് ജി എ ചെയർമാൻ ടി എൻ പ്രതാപൻ എക്സ് എംപി എന്നിവരും പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്വീകരണ പരിപാടി കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 20 നു രാവിലെ 9 മണിക്ക് തൃപ്രയാർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആൻസി സോജനെ വാദ്യ മേളങ്ങളോടെ സ്വീകരിച്ചു ടി എസ് ജി എ സ്റ്റേഡിയത്തിലേക്ക് ജാഥയോടുകൂടി ആനയിച്ച് സ്വീകരിക്കുമെന്നും സ്വീകരണ ചടങ്ങിൽ നാട്ടികയിലെ സ്കൂൾ കോളേജുകളിലെയും വിദ്യാർത്ഥികൾ നാട്ടികയിലെ മുഴുവൻ പൗരാവലിയെയും സ്വീകരണ പരിപാടിയിൽ പങ്കാളികളാക്കുമെന്നും പി വിനു ടി എൻ പ്രതാപൻ എന്നിവർ അറിയിച്ചു.



