നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്ന ആശയവുമായ.വലപ്പാട് സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. സി.പി.ട്രസ്റ്റിന്റെ ഡയാലിസിസ് സെന്റർ വലപ്പാട്.കോതകുളം ബീച്ച് സി.പി.ജങ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖരൻ ഐ.പി.എസ് ഡയാലിസിസ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

രണ്ടരയേക്കർ സ്ഥലത്ത് 6000 ചതുരശ്ര അടി കെട്ടിട്ടത്തിൽ അത്യാധുനിക രീതിയിലുള്ള സൗകര്യത്തോടെയാണ് ഡയാലിസിസ് സെന്റർ ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 10 ഡയാലിസിസ് മെഷിനുകളാണ് സെന്ററിൽ സ്ഥാപിച്ചിട്ടുള്ളത്. ദിവസത്തിൽ 30 പേർക്ക് വരെ ഡയാലിസിസ് ചെയ്യുവാനുള്ള സംവിധാനമാണുള്ളത്. ഡോക്ടർമാരുടെയും, 15 ഓളം ജീവനക്കാരുടെയും സേവനവും ഇവിടെ ലഭിക്കും.
കൂടാതെ ലാബ് സംവിധാനം, മൊബൈൽ ഫ്രീസർ, കൗൺസ്ലിംങ്ങ്, ഓക്സിജൻ കോൺസൻ്റേറ്റർ, മെഡിക്കൽ ഉപകരണങ്ങൾ, മരണാനന്തര ക്രിയകൾക്കാവശ്യമായ ഉപകരണങ്ങൾ തുടങ്ങിയ സേവനങ്ങളും ഇവിടെ സൗജന്യമായി ലഭിക്കും. ദിവസവും രോഗികൾക്കും, നാട്ടുകാർക്കുമായി കഞ്ഞി വിതരണവും, ശുദ്ധജലത്തിനായി വാട്ടർ കിയോസ്ക്കും സ്ഥാപിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു..ഉദ്ഘാടന യോഗത്തിൽ
സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി ഡോ.പി.മുഹമ്മദലി ഗൾഫാർ ആദ്യ ഡയാലിസിസ് കാർഡ് വിതരണം നടത്തി. കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, ഷെയർ ആൻഡ് കെയർ എം.ഡി.ഫാദർ.തോമസ് കുര്യൻ മരോട്ടിപ്പുഴ, കാനാഠിമഠം മഠാധിപതി ഡോ.കെ.കെ.വിഷ്ണുഭാരതീയ സ്വാമി, മാതൃഭൂമി ഡെൽഹി പ്രതിനിധി എൻ. അശോകൻ, ഹലീമാബി സെയ്തുമുഹമ്മദ്, ട്രസ്റ്റ് അംഗങ്ങളായ ശോഭ സുബിൻ, ഷമീർ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. സി.പി. ട്രസ്റ്റ് നേതൃത്വം നൽകുന്ന അനിമൽ സ്ക്വാഡിനെ ചടങ്ങിൽ ആദരിച്ചു.



