ഗ്രാമ വാർത്ത.
ഗുരുവായൂരിൽ പ്രത്യക്ഷ ഗണപതി ഹോമം.

എല്ലാ മലയാള മാസവും ആദ്യ വെള്ളിയാഴ്ചകളിൽ ഭക്തജനങ്ങളുടെ വഴിപാട് ആയി ഗുരുവായൂരിൽ നടത്തിവരാറുള്ള പ്രത്യക്ഷ ഗണപതി ഹോമം ഇന്ന് ഭക്തിനിർഭരമായ ചടങ്ങിൽ നടന്നു.ക്ഷേത്രം കിഴക്കേ നടഓഫീസ് ഗണപതി ക്ഷേത്രത്തിന് സമീപമായിരുന്നു ചടങ്ങ്. ദേവസ്വം കൊമ്പൻ രവി ക്യഷ്ണൻ സാന്നിധ്യമായി. . രാവിലെ 5 മണിയ്ക്ക് ക്ഷേത്രം ഓതിക്കൻ പഴയം കൃഷ്ണപ്രസാദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്ന ചടങ്ങ്. അടുത്ത മാസത്തേക്കുള്ള പ്രത്യക്ഷ ഗണപതി ഹോമം വഴിപാട് ക്ഷേത്രം അഡ്വാൻസ് കൗണ്ടറിൽ മുൻകൂർ ശീട്ടാക്കാവുന്നതാണ്. 25,000/- രൂപയാണ് നിരക്ക്..



