ഗ്രാമ വാർത്ത.വിദ്യാഭ്യാസം

സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ ക്യാമ്പയിൻസമുദ്രതീരം ശുചീകരിച്ച് സരസ്വതി വിദ്യാനികേതൻഏങ്ങണ്ടിയൂർ.

അന്താരാഷ്ട്ര സമുദ്രതീര ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ’ ദേശീയ ക്യാമ്പയിന്റെ ഭാഗമായി സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ സമുദ്രതീര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ, അധ്യാപകർ, നാട്ടുകാർ, ദീനദയാൽ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ സംയുക്തമായി പങ്കെടുത്ത് സമുദ്രതീരം ശുചീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സമുദ്ര ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന്റെയും പ്രാധാന്യം സമൂഹത്തിൽ ഉയർത്തിക്കാട്ടുന്നതിനായിരുന്നു പരിപാടി.സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി ബിന്ദിയ സുഭാഷ് ചന്ദ്രബോസ് സ്വാഗതം ആശംസിച്ചു. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി ഉഷ സുകുമാരൻ, ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ശ്രീ ഐ. എ. മോഹനൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും സമുദ്ര ശുചീകരണത്തിന്റെ പ്രാധാന്യം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദോഷഫലങ്ങൾ, സമുദ്രസംരക്ഷണത്തിൽ ഓരോരുത്തരുടെയും ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്തു.‘ശുചിത്വമുള്ള തീരം – സുരക്ഷിതമായ സമുദ്രം – സുസ്ഥിരമായ ഭാവി’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ ശ്രദ്ധേയമായി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close