ഗ്രാമ വാർത്ത.
വലപ്പാട് പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

വലപ്പാട് : 19-09-2026 തിയ്യതിയിൽ ഓട്ടോറിക്ഷ, ടാക്സി, സ്കൂൾ ബസ് ഡ്രൈവർമാർക്കായി വലപ്പാട് പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ‘മൈ പോലീസ് സ്റ്റേഷൻ’, ‘ട്രാഫിക് നിയമങ്ങൾ’ എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.ഐ. മൗഷമി സി.ആർ., എസ്.ഐ. നൂറുദ്ദീൻ, ഡി.സി.ആർ.ബി. സി.ഐ. സുധീർ എ.കെ. എന്നിവർ ക്ലാസുകൾ എടുത്തു. റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, മറ്റും ക്ലാസിൽ വിശദീകരിച്ചു. ഡ്രൈവർമാരുടെ സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകുകയും ചെയ്തു.



