തളിക്കുളം എസ്.എൻ.വി.യു.പി. സ്കൂളിൽ ഗുരു–ശിഷ്യ സംഗമം സംഘടിപ്പിച്ചു.

തളിക്കുളം എസ്.എൻ.വി.യു.പി. സ്കൂളിന്റെ ജൂബിലി വർഷം 2026–27 ആഘോഷങ്ങളുടെ ഭാഗമായി ഗുരു–ശിഷ്യ സംഗമം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിലായിരുന്നു പരിപാടി.പൂർവവിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സ്കൂളിന്റെ പ്രധാന അധ്യാപികയും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റുമായ ശ്രീമതി പി.ബി സജിത സ്വാഗതം ആശംസിച്ചു .ബഹുമാനപ്പെട്ട എം.എൽ.എ ശ്രീമതി ഗീതാഗോപി അധ്യക്ഷത വഹിച്ചു. പ്രശസ്ത കലാകാരി പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ എം.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് സ്മരണാഞ്ജലി നടത്തി.പൂർവ അധ്യാപകരെ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ആദരിച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥികളെ വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അമ്പിളി കെ. വി ആദരിച്ചു. തുടർന്ന് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ അജയ് കൃഷ്ണൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി പി. ഐ സജിത,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എം.എസ് ഭാസ്കരൻ,തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ കെ. എസ് റഹ്മത്തുള്ള,തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഷമീർ നാലകത്ത്,തളിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിത്ത് ഇ. വി.എസ്,ബ്ലൂമിങ് ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഇ.ആർ അജിത, അധ്യാപിക രക്ഷാകർതൃ സമിതി പ്രസിഡന്റ് ശ്രീമതി.ഷാനിബ നൗഷിൽ, മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി.പൗർണമിലാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് വിരമിച്ച അധ്യാപകനായ ശ്രീ ഗോപി മാസ്റ്റർ, മുതിർന്ന പൂർവ്വ വിദ്യാർത്ഥി ശ്രീനിവാസൻ തുടങ്ങിയവർ മറുപടി പ്രസംഗം നടത്തുകയും പൂർവവിദ്യാർഥി സംഘടന സെക്രട്ടറി ശ്രീ. എ ബാലസുബ്രഹ്മണ്യൻ നന്ദി അർപ്പിക്കുകയും ചെയ്തു.ഗുരു–ശിഷ്യ ബന്ധത്തിന്റെ മഹത്വവും വിദ്യാലയത്തിന്റെ പഴയകാല ഓർമ്മകളും പുതുതലമുറയുമായി പങ്കുവെക്കുന്ന വേദിയായി സംഗമം മാറി. പൂർവവിദ്യാർത്ഥികൾ, അധ്യാപകർ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാലയത്തിന്റെ 100-ാം വാർഷികാഘോഷങ്ങളിലേക്കുള്ള മുന്നൊരുക്കങ്ങൾക്കും പരിപാടി തുടക്കം കുറിച്ചു.“ഒരു നൂറ്റാണ്ടിന്റെ ഓർമ്മകളെ ചേർത്തുപിടിച്ച് ഗുരുക്കന്മാരെയും ശിഷ്യരെയും ഒരേ വേദിയിൽ അണിനിരത്തിയ ഗുരു–ശിഷ്യ സംഗമം, തലിക്കുളം എസ്.എൻ.വി.യു.പി. സ്കൂളിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി.”



