ഗ്രാമ വാർത്ത.

തൃപ്രയാർ ജലോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു

തൃപ്രയാർ ജലോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു തൃപ്രയാർ : തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവം സംഘാടക സമിതി ഓഫീസ് ഗീതാ ഗോപി എം.എൽ എ ഉദ്ഘാടനം ചെയ്തു . ചെയർമാൻ പി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു. താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. എ പീതാംബരൻ, പ്രേമചന്ദ്രൻ വടക്കേടത്ത്, അംബിക ടീച്ചർ, അമർസിംഗ് കുന്നുങ്ങൽ, ബെന്നി തട്ടിൽ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ ആൻ്റോ തൊറയൻ, വത്സൻ കുറുപ്പത്ത്, കെ. ദിനേശ് രാജ , സി.ജെ റോബിൻ, എം.എസ് സജീഷ് , എം.വി പവനൻ എന്നിവർ സംബന്ധിച്ചു. തൃപ്രയാർ മിനി സിവിൽ സ്റ്റേഷനു എതിർവശത്തുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുക. ആഗസ്റ്റ് 26 നാണ് തൃപ്രയാർ ജലോത്സവം. ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശം കനോലികനാലിൽ നടക്കുന്ന ജലോത്സവത്തിൽ ഇരുപതിലധികം ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങൾ പങ്കെടുക്കും. ജലഘോഷയാത്രയും നടക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close