ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും രണ്ട് പുതിയ സർവീസുകൾ ആരംഭിക്കാനും തീരുമാനം.

മതിയായ ജീവനക്കാരില്ലാതെ
പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട കെഎസ്ആർടിസിയിലെ സർവീസുകൾ പൂർവസ്ഥിതിയിലാക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് തോമസ് ഉണ്ണിയാടൻ എം എൽ
എയുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ആസ്ഥാനത്ത് എംഡിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടന്ന ഉന്നതതല ചർച്ചയിലാണ്
തീരുമാനം.കെഎസ്ആർടിസി ഡിപ്പോയിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തീരുമാനിച്ചു. കെഎസ്ആർടിസിയിൽ രണ്ട് സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കാൻ തീരുമാനമായി.
പുതിയതായി രണ്ട് സർവീസുകൾ ആരംഭിക്കും. കഴിഞ്ഞ യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് സബ്
ഡിപ്പോയാക്കി ഉയർത്തിയതിന്റെ തുടർ നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു.
ഇരിങ്ങാലക്കുടയുടെ ഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് മികച്ച
യാത്രാസൗകര്യം ഉറപ്പാക്കുകയും ചെയ്യുക
എന്നതാണ് ലക്ഷ്യമെന്ന് തോമസ് ഉണ്ണിയാടൻ എം
എൽ എ പറഞ്ഞു. കെഎസ്ആർടിസി സിഎംഡി
പ്രമോജ് ശങ്കർ, ഇഡിഓ ജി.പി. പ്രദീപ്കുമാർ, എസ്ടി
സി പ്രിൻസിപ്പൽ ഉല്ലാസ് ബാബു, ഡി ടി ഓ കെ.
ജെ.സുനിൽ, ഐ സി കെ.എൽ.യേശുദാസ്
എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

