Uncategorized
തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണകോടി വിതരണം ചെയ്തു

തൃപ്രയാർ- നാട്ടിക ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുൻ മെമ്പർ സി എസ് മണികണ്ഠന്റെ നേതൃത്വത്തിൽ വാർഡിലെ അമ്പതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി സ്ഥിരമായി ഓണക്കോടി നൽകി വരുന്നത്. ഓണക്കോടിയുടെ വിതരണ ഉദ്ഘാടനം നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു നിർവഹിച്ചു. എട്ടാം വാർഡ് മെമ്പർ നിഷ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി ആർ വിജയൻ മുഖ്യ അഥിതി ആയിരിന്നു.മുൻ വാർഡ് മെമ്പർ സി എസ് മണികണ്ഠൻ സ്വാഗതവും തൊഴിലുറപ്പ് മാറ്റ് ലതിക നന്ദിയും പറഞ്ഞു.മണികണ്ഠൻ സി കെ ,അജിത് പ്രസാദ് ,സി എസ് സിദ്ധൻ ,പ്രസന്നൻ എടക്കാട്ട് ,സന്തോഷ് വി ഡി ,സുനിത അജിത് പ്രസാദ് ,ഷൈലജ, സുലൈഖ തുടങ്ങിയവർ പങ്കെടുത്തു.



