കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു.

വലപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റും വനിതാ വിംഗും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം 2026 പ്രമുഖ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഓണപ്പാട്ട് പാടിയാണ് അദ്ദേഹം പരിപാടിക്ക് തുടക്കം കുറിച്ചത്.
യൂണിറ്റ് പ്രസിഡൻ്റ് താജുദ്ദീൻ കാവുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ആർ.എ. മുഹമ്മദ് സ്വാഗതം ആശംസിച്ചു.
വലപ്പാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഷഹർബാൻ പി.എ. മുഖ്യാതിഥിയായിരുന്നു.
വനിതാ വിംഗ് പ്രസിഡൻ്റ് സീനത്ത് വി എം , സെക്രട്ടറി മെഹറുന്നീസ ഷെബീർ,
യൂത്ത് വിംഗ് പ്രസിഡൻ്റ്റിഹാസ് എം.എ, ശിവദം ചെമ്പുച്ചിറ, സെക്രട്ടറി ലക്ഷമി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
വൈസ് പ്രസിഡൻ്റുമാരായ സതീഷ് ബാബു, ബഷീറുദ്ദീൻ, ജോയിൻ്റ് സെക്രട്ടറിമാരായ പ്രേംലാൽ, സുനിൽകുമാർ, മനോജ് കരിപ്പാടത്ത്, സുനിൽ തായിസ്, മനോജ് ട്രയാങ്കിൾ, ജിജോ ജോർജ്ജ്, ലിൻസ ഹുസൈൻ, കൈരളി തിലകൻ, സന്ധ്യാ വത്സൻ, ലൈജു ചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ആഘോഷത്തോടനുബന്ധിച്ച് വിവിധ ഓണക്കളികളും മത്സരങ്ങളും ശിവദം ചെമ്പൂച്ചിറയുടെ വീരനാട്യവും അരങ്ങേറി.
ട്രഷറർ കെ ജെ ശ്രീരാജ് നന്ദി പറഞ്ഞു.



