നാട്ടിക ടോൾ പ്ലാസയിലേക്ക് ആറാം ദിവസം എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന മനുഷ്യച്ചങ്ങല തീർത്തു.

തൃപ്രയാർ: നാട്ടിക ടോൾ പ്ലാസയിലേക്ക് ആറാം ദിവസം എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്ന മനുഷ്യച്ചങ്ങല തീർത്തു.തുടർന്ന് ‘ടോൾ പ്ലാസ ക്ക് മുന്നിൽ കുത്തിയിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചു. ശേഷം പൊരിവെയിലിനെ വകവെക്കാതെ പാട്ടും താളവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ടോൾ പിരിവിനെതിരെ പ്രതിഷേധിച്ചു. ടോൾ പിരിവ് തുടങ്ങിയത് മുതൽ സമരത്തിന് നേതൃത്വം നൽകുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ തന്നെയായിരുന്ന സമരത്തിലെ ശ്രദ്ധാകേന്ദ്രം.തുടർന്ന് സമരം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ പി സന്ദീപ് അധ്യക്ഷനായി. അഡ്വ.വി കെ ജ്യോതി പ്രകാശ്, എ എസ് ദിനകരൻ, കെ എം കിഷോർ കുമാർ,കെ എ വിശ്വംഭരൻ, കെ ആർ സീത,ടി എസ് മധുസൂദനൻ, യു കെ ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.എൽ ഡി എഫിൻ്റെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ മാർച്ചിനെ നേരിടാൻ ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച് ടോൾ ബൂത്ത് പൂർണ്ണമായും ബുധനാഴ്ചയും രാവിലെ തന്നെ അടച്ചിരുന്നു. ടോൾ പ്ലാസ പൂർണ്ണമായി അടച്ചതോടെ ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം സതംഭിച്ചു.ബസുകളുൾപ്പെടെയുള്ള വാഹനങ്ങളെ വഴി തിരിച്ച് വിട്ടു.



