തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണനിലാവ് 2026 സംഘടിപ്പിച്ചു.

ഓണാഘോഷങ്ങളുടെ ഭാഗമായി തളിക്കുളം സ്നേഹതീരത്ത് തളിക്കുളം ഡസ്റ്റിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഓണനിലാവ് 2026” നാട്ടിക എം എൽ എ ശ്രീമതി. ഗീത ഗോപി ഉദ്ഘാടനം ചെയ്തു. തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോളി ബാബു ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഓഗസ്റ്റ് 29, 30 ദിവസങ്ങളിലായി സംഘടിപ്പിച്ച കലാ സാംസ്കാരിക ചടങ്ങിൽ സി. പി. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. സി. പി. സാലിഹ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻ റിജാസ് അബ്ദുൽ റസാക്ക് ( ബല്ലാത്ത ജാതി ) എന്നിവരെ സ്നേഹതീരം ഡെസ്റ്റിനേഷൻ കമ്മിറ്റി ആദരിച്ചു. സോഷ്യൽ മീഡിയ വൈറൽ പാട്ട് ഫാമിലിയുടെ ഗാനമേള, തൃശൂർ ജനനയന ടീം അവതരിപ്പിച്ച ഫോക്ക് ഈവ്, വിവിധങ്ങളായ പ്രാദേശിക പരിപാടികളും വീരനാട്യം, തിരുവാതിര, കുച്ചുപ്പിടി, ഭരതനാട്യം, ഗ്രൂപ്പ് ഡാൻസ്, പൂക്കളമത്സരം തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഐ സജിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം നൗഷാദ്, തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. റഹ്മത്തുള്ള, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഐ. ഷൌക്കത്തലി, വാർഡ് മെമ്പർമാരായ പി. എ. ഷിഹാബ്, ഷമീർ നാലകത്ത്, റഷീദ സൈനുദ്ധീൻ, സുമന ജോഷി, ബാബു വല്ലത്ത് , സഹീദ സിറാജ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ. പി. കെ. സുഭാഷിതൻ, ഗഫൂർ തളിക്കുളം, അബ്ദുൾ ജബ്ബാർ. പി. എം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്നേഹതീരം ടെസ്റ്റിനേഷൻ കമ്മിറ്റി മാനേജർ എൻ. ജി. സന്ധ്യ നന്ദി പറഞ്ഞു.



