ഗ്രാമ വാർത്ത.
വീട് കുത്തിത്തുറന്ന് മോഷണം.

പുതുക്കാട് കല്ലൂർ കോട്ടായിയിൽ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് 9 പവൻ സ്വർണാഭരണങ്ങൾക്ക് കവർന്നു.
കല്ലൂർ കോട്ടായി സ്വദേശി മഞ്ഞളി ജെയ്സന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിൻ്റെ പുറകുവശത്തെ രണ്ട് വാതിലുകൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മുകളിലത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. വീട്ടിലെ രണ്ട് നിരീക്ഷണ ക്യാമറകൾ തകർത്ത ശേഷമാണ് മോഷണം നടന്നത്.



