അഖില കേരള ധീവരസഭ ഏങ്ങണ്ടിയൂർ കരയോഗവും, ഏങ്ങണ്ടിയൂർ സൗഹൃദവേദി UAE യും, ഖത്തർ ബ്രദേഴ്സും സംയുക്തമായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.

അഖില കേരള ധീവരസഭ ഏങ്ങണ്ടിയൂർ കരയോഗവും, ഏങ്ങണ്ടിയൂർ സൗഹൃദവേദി UAE യും, ഖത്തർ ബ്രദേഴ്സും സംയുക്തമായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ധീവരസഭ കരയോഗം ഓഫീസ് പരിസരത്ത് നടത്തിയ ചടങ്ങ് ബ്രിഗേഡ് എൻ. എ സുബ്രഹ്മണ്യൻ YSM (Retd.) ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ കരയോഗം പ്രസിഡന്റ് ഒ. എസ് ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറിയേറ്റ് റിട്ടേഡ് അഡീഷണൽ സെക്രട്ടറി ആർ. എസ് പ്രേമലത അവാർഡ്ദാനം നിർവഹിച്ചു. കരയോഗം സെക്രട്ടറി ടി. എസ് സോമൻ, ട്രഷറർ യു. കെ നാരായണൻ, ഒരുമനയൂർ ഹെൽത്ത് ഇൻസ്പെക്ടർ പി. എം വിദ്യാസാഗർ, ധീവരസഭ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യു. എം സുബ്രഹ്മണ്യൻ, മഹിളാസഭ തൃശ്ശൂർ ജില്ലാ പ്രസിഡന്റും ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ രോഷ്നി ടീച്ചർ, പണ്ഡിറ്റ് കറപ്പൻ സാംസ്കാരികസഭ കരയോഗം പ്രസിഡന്റ് യു. എം സുശീൽ കുമാർ, തളിക്കുളം ബ്ലോക്ക് പഞ്ചായതംഗം സന്തോഷ് കേരാച്ചൻ, മഹിളസഭ ഏങ്ങണ്ടിയൂർ കരയോഗം പ്രസിഡന്റും ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് അംഗവുമായ ഉഷ സുകുമാരൻ, ധീവരസഭ ചാവക്കാട് താലൂക്ക് ജോയിന്റ് സെക്രട്ടറി സരിത ടീച്ചർ, സി. എസ് ചന്ദ്രശേഖരൻ, ഗ്രാമ പഞ്ചായതംഗം ജൽവി അജയകുമാർ, എ. എസ് ഉണ്ണികൃഷ്ണൻ, എ. എസ് ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.



