കയ്പമംഗലത്ത് ക്ഷേത്രത്തിൽ മോഷണം.

കയ്പമംഗലത്ത് ക്ഷേത്രത്തിൽ മോഷണം.സ്വർണ താലിയും ഭണ്ഡാരത്തിലെ പണവും കവർന്നുകയ്പമംഗലം ചളിങ്ങാട് പള്ളിനട വടക്ക് മലയാറ്റിൽ ശ്രീഭഗവതി വിഷ്ണുമായ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. വിഗ്രഹത്തിൽ ചാർത്താനുള്ള ചരടിൽ കോർത്ത സ്വർണ താലിയും, ഭണ്ഡാരത്തിലെ പണവുമാണ് കവർന്നത്.ഇന്ന് രാവിലെ ആറുമണിയോടെ ക്ഷേത്രം പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്ര ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ശ്രീകോവിലിന്റെ താക്കോൽ കൈക്കലാക്കി വാതിൽ തുറന്നാണ് മോഷണം നടത്തിയത്.വിഗ്രഹത്തിൽ ചാർത്താനായി ചരടിൽ കോർത്തുവെച്ചിരുന്ന 200 മില്ലിഗ്രാം തൂക്കമുള്ള സ്വർണ താലിയാണ് മോഷ്ടിച്ചത്. തുടർന്ന് വിഷ്ണുമായ ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരവും പൊളിച്ച് പണവും കവർന്നു. അഞ്ച് മാസം മുമ്പാണ് ഭണ്ഡാരം അവസാനമായി തുറന്നത്. ഏകദേശം 5,000 രൂപയോളം ഭണ്ഡാരത്തിലുണ്ടായിരുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.വിവരമറിഞ്ഞ് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



