ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

തളിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സംഘടിപ്പിച്ചു

കേരള സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ കീഴിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സംഘടിപ്പിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2,3,4,5,11 ദിവസങ്ങളിലായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കലാ കായിക സാംസ്കാരിക കഴിവുകൾ തെളിയിക്കുന്നതിനായി 650 ലധികം യുവജനങ്ങളാണ് ഇത്തവണ കേരളോത്സവത്തിൽ വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ കെ കെ സൈനുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കായിക അധ്യാപകൻ പ്രേംകുമാർ, ലാലു തോമസ്, സ്പോർട്സ് കൗൺസിൽ മെമ്പർ ഷക്കീർ എന്നിവർ പോഗ്രാം കോഡിനേറ്റ് ചെയ്തു. കേരളോത്സവത്തിൽ ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾക്കായി തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ JPHN ന്മാരായ രമ്യ, ആരിഫ, ആശ വർക്ക് സുനിത എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ഉദ്യോഗസ്ഥരായ അരുൺ, ജിമ, വേണു, റിഹാസ്, മിനി ടീച്ചർ, അനിഷ, സിനി എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആംബുലൻസ് സംവിധാനങ്ങൾക്കായി ACTS ആംബുലൻസും പ്രവർത്തകരായ ഷുബിൻ, ആദർശ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close