നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ബീച്ച് ക്ലീനിങ്.

തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്നേഹതീരം ബീച്ച് ക്ലീൻ ചെയ്തു. പരിപാടിക്ക് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ശ്രീ. വിഷ്ണു പി എ, ഡോ. ബബിത ബി എന്നിവർ നേതൃത്വം നൽകി. 20 വളന്റിയർമാർ ഇന്നലെ രാവിലെ 7 മണി മുതൽ 11.30 വരെ ബീച്ച് ബീച്ച് ക്ലീനിങ് പരിപാടിയിൽ സജീവ പങ്കാളികളായി. ടൂറിസം ഡിപ്പാർട്ട്മെന്റ് സഹകരണത്തോടെയാണ് എൻഎസ്എസ് യൂണിറ്റുകൾ ബീച്ച് ക്ലീനിങ് നടത്തിയത്. ഡിപ്പാർട്ട്മെന്റ് പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പങ്കെടുത്ത വിദ്യാർത്ഥികൾ സാമൂഹ്യ സേവനം രംഗത്ത് കൂടുതൽ ശോഭിക്കാൻ സാധ്യതയുണ്ടെന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ.വിഷ്ണു പി എ അഭിപ്രായപ്പെട്ടു. പ്രോഗ്രാം ഓഫീസറായ ഡോ. ബബിത ബി വിദ്യാർത്ഥികളുടെ മാനസിക വികാസനത്തിനും വ്യക്തിത്വവികസനത്തിനും സഹായകരമാകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വിവിധ ഡിപ്പാർട്ട്മെന്റുകളോട് സന്തോഷം അറിയിക്കുകയും ചെയ്തു.



