ഉത്സവംഗ്രാമ വാർത്ത.
ക്രിസ്തുമസ്സ് ആഘോഷം നടത്തി കത്തോലിക്ക. കോൺഗ്രസ്സ്.

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി പുത്തൻപീടിക കത്തോലിക്ക കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മനുഷ്യ കുലത്തിന്റെ രക്ഷക്കായി ജനിച്ച യേശുക്രിസ്തുവിന്റെ തിരുപിറവിയെ വരവേൽക്കുന്ന ക്രിസ്മസ്സ് ആഘോഷം നടത്തി. പള്ളി ഹാളിൽ നടന്ന ആഘോഷം ഇടവക വികാരിയും, യൂണിറ്റ് ഡയറക്ടറുമായ റവ.ഫാ. ജോസഫ് മുരിങ്ങാത്തേരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. പോൾ.പി.എ, വിൻസെന്റ് മാടശേരി, എ.സി.ജോസഫ്, ഷാലി ഫ്രാൻസിസ്, ജെസ്സി വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി



