സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥി സാന്ദ്രത നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

തൃപ്രയാർ -നാട്ടിക ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാട്ടിക കുടുംബശ്രീയും നാട്ടിക ആയുർവേദ ഡിസ്പെൻസറിയും നാട്ടിക കുടുംബരോഗ്യ കേന്ദ്രവും സംയുക്തമായി സഹകരിച്ച് നാട്ടിക ഗ്രാമപഞ്ചായത്തിലെ 1,2,3,12,14,15വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും നാട്ടിക പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കുമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും അസ്ഥി സാന്ദ്രത നിർണ്ണായ -വർഷക്കാല ആയുർവേദ ചര്യ ക്യാമ്പും സംഘടിപ്പിച്ചു. നാട്ടിക ഷൗക്കത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഘാടനം നിർവഹിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ലാലു ടി ആർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ് ,മെമ്പർമാരായ സിന്ധു സിദ്ധപ്രസാദ് ,സജിനി ഉണ്ണിയാരം പുരക്കൽ ,പഞ്ചായത്ത് സെക്രട്ടറി നിധിൻ ,സി ഡി എസ് ചെയർപേഴ്സൺ രാജി രഞ്ജൻ തുടങ്ങിയവർ സംസാരിച്ചു. നാട്ടിക കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കെ എസ് കിഷോർ ,പകർച്ചവ്യാതി പ്രതിരോധത്തെ കുറിച്ച് ക്ലാസ്സ് നടത്തി. എടത്തിരുത്തി NHM മെഡിക്കൽ ഓഫീസർ ഡോ ഹേമാമാലിനി അസ്ഥി സാന്ദ്രത നിർണ്ണയം വർഷക്കാല ആയുർവേദ ചര്യ എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. ഡോ ആരതി, ഡോ ലാലു ,ഡോ ജ്യോതിലക്ഷ്മി എന്നിവർ ക്യമ്പിൽ രോഗികളെ പരിശോധിച്ചു നാട്ടിക കുടുംബരോഗ്യ കേന്ദ്രത്തിലെ JHI ഫസീല,സിസ്റ്റർമാരായ ലേഖ ,ജിസ്മി ,ഭാഗ്യ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ആശാ വർക്കർമാരായ അമ്പിളി ,അജിത ,രേവതി ,ശ്രീദേവി ,ഫാർമസിസ്റ്റ്അയന ,ഹർഷ ,അറ്റെൻഡർ സുനിത ,മെഡിക്കൽ റിപ്രെസെന്ററ്റീവ ജ്യോതിലക്ഷ്മി ,ടെക്‌നിഷ്യൻ മനു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 91 രോഗികൾ പങ്കെടുത്തു. ഉച്ചക്ക് 2മണിക്ക് ക്യാമ്പ് അവസാനിച്ചു

