PIT NDPS നിയമപ്രകാരം, മൂന്ന് മയക്കുമരുന്ന് കേസുകളടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയായ ലിജിനെ ഒരു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലാക്കി.

വാടാനപ്പിള്ളി : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്നവരെ പിറ്റ് എൻ.ഡി.പി.എസ്. ആക്ട് (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substances Act) പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി, മൂന്ന് മയക്കുമരുന്ന് കേസുകളടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയായ പാവറട്ടി എളവള്ളി സ്വദേശി പാമ്പിങ്ങൾ വീട്ടിൽ ലിജിൻ (34) എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ജയിലിൽ നിന്നും അറസ്റ്റ് ചെയ്തു. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. വാടാനപ്പിള്ളി ഏഴാം കല്ലിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 21.390 കി ഗ്രാം ഗഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്ത പിടിച്ചെടുത്ത കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു ലിജിൻ.
മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമമാണ് PIT NDPS നിയമം.ലിജിൻ വലപ്പാട് പോലീസ് സ്റ്റേഷനിൽ വിൽപ്പനക്കായി സൂക്ഷിച്ച 21.390 കി ഗ്രാം ഗഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിലും തമിഴ്നാട് തിവുവള്ളൂർ ഗുമിഡിപൂണ്ടി പോലീസ് സ്റ്റേഷനിൽ 5.5 കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിലും, പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അടക്കം മൂന്ന് മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. കൂടാതെ, പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് തട്ടിപ്പ് കേസിലും ഒരു അടിപിടിക്കേസിലും അടക്കം മറ്റ് മൂന്ന് ക്രിമിനൽ കേസുകളിലും ലിജിൻ പ്രതിയാണ്.വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു രാമചന്ദ്രൻ, ജി എസ് ഐ അരുൺ കുമാർ, ജി എസ് സി പി ഒ ഫിറോസ്, സി പി ഒ റിഷാദ് PIT NDPS പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

