ഗ്രാമ വാർത്ത.
ഇരുമ്പ് പൈപ്പ് തോളിൽ കുത്തികയറി.

എറവ് : തൃശൂർ എറവിൽ നിയന്ത്രണം വിട്ട കാർ കമ്പിവേലിയിൽ ഇടിച്ച് ഇരുമ്പ് പൈപ്പ് തോളിൽ കുത്തികയറി യുവതിക്ക് ഗുരുതര പരിക്ക്. ചാഴൂർ സ്വദേശി പേരോത്ത് പ്രകാശൻ ഭാര്യ രേഖയ്ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



