ഗ്രാമ വാർത്ത.

തൃപ്രയാർ ജലോത്സവം : എ ഗ്രേഡിൽ ഗരുഡനും ബി ഗ്രേഡിൽ വടക്കും പുറവും ജേതാക്കളായി.

തൃപ്രയാർ ജലോത്സവം : എ ഗ്രേഡിൽ ഗരുഡനും ബി ഗ്രേഡിൽ വടക്കും പുറവും ജേതാക്കളായി. തൃപ്രയാർ : തിരുവോണ നാളിൽ ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശം കനോലി കനാലിൽ നടന്ന തൃപ്രയാർ ജലോത്സവത്തിൽ എ ഗ്രേഡിൽ ടി ബി സി കൊച്ചിൻ ടൗൺ നയിച്ച ഗരുഡൻ വള്ളം ജേതാക്കളായി. ബി ഗ്രേഡിൽ ജെ.ബി. സി മുപ്പട്ടിത്തറയുടെ വടക്കുംപുറം ഒന്നാം സ്ഥാനം നേടി. എ. ഗ്രേഡിൽ പൈനൂർ വെണ്ണക്കൽ കടവ് ക്ലബ് നയിച്ച താണിയൻ ദി ഗ്രേറ്റ് രണ്ടാം സ്ഥാനവും മഹിമ നാട്ടികയുടെ പൊഞ്ഞന ത്തമ്മ നമ്പർ 1 മൂന്നാം സ്ഥാനവും നേടി. ബി ഗ്രേഡിൽ ടി .ഡി .ബി . സിയുടെ സെൻ്റ് സെബാസ്റ്റ്യൻ നമ്പർ 2 രണ്ടാം സ്ഥാനം നേടി. ടിപ്പു വാരിയേഴ്സിൻ്റെ ജിബി തട്ടകനാണ് മൂന്നാം സ്ഥാനം. ജലോത്സവം ഗീതാഗോപി എം. എൽ. എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി ബിജു പുളിക്കൽ, യുവ വനിതാ സംരംഭക സി.എസ്. ശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു . ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.പി. സന്ദീപ്, അമൽ ടി പ്രേമൻ, പി.ഐ സജിത, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷമി വസന്തൻ, ഡോ.കെ.കെ വിഷ്‌ണു ഭാരതീയ സ്വാമി, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. എ പീതാംബരൻ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വിനു , സംഘാടക സമിതി ജന കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, അനിൽ പുളിക്കൽ, സുൽഫിക്കർ അസീസ് തോട്ടാൻ ചിറ, അമർ സിംഗ് കുന്നുങ്ങൽ, ബെന്നി തട്ടിൽ, തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ ആൻ്റോ തൊറയൻ, പി.സി ശശിധരൻ, എം.എസ് സജീഷ്, സി.ജെ റോബിൻ, എം.വി പവനൻ തുടങ്ങിയവർ നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close